പാതി വില തട്ടിപ്പിൽ അറസ്റ്റിലായ അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സ്ഥാപനം പ്രവർത്തിച്ചത് നിയമപരമായാണെന്ന് അനന്തുകൃഷ്ണന്റെ അഭിഭാഷകൻ വാദിച്ചു. പറയുന്ന രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടില്ല. മൂവാറ്റുപുഴയിൽ എഫ്ഐആർ ഇട്ട അതേദിവസം തന്നെ 21 ലക്ഷം രൂപ തിരികെ നൽകിയിട്ടുണ്ട്. സിവിൽ കേസായി മാത്രം പരിഗണിക്കേണ്ട കേസാണിതെന്നും അനന്തുകൃഷ്ണന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം നടന്നത് വലിയ തട്ടിപ്പാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Read Also: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
കഴിഞ്ഞ ദിവസം രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്ന് പ്രതി അനന്തു കൃഷ്ണൻ മൊഴി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഒരു എംഎൽഎയ്ക്ക് ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് മൊഴി നൽകിയത്.
മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ വായ്പയായി നൽകിയെന്നും മൊഴിയിലുണ്ട്. മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
പക്ഷെ അനന്തു കൃഷ്ണനിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും നിഷേധിച്ചു. അനന്തു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.