ന്യൂഡൽഹി: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറി അനുതി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയിൽ. നേരത്തെ മരം മുറിക്ക് നൽകിയ അനുമതി പുനസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
ആദ്യം നൽകിയ മരം മുറി അനുമതി കേരളം റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്ക് നിലവിലുള്ള എല്ലാ തടസങ്ങളും നീക്കണം. വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് അണക്കെട്ടിന് ചുറ്റുമുള്ള 15 ഒാളം മരങ്ങൾ മുറിക്കാൻ കേരളം ഉത്തരവിട്ടത്. എന്നാൽ ഇത് സംസ്ഥാന സർക്കാറിൻറെ അറിവോടെയായിരുന്നില്ലെന്നായിരുന്നു പിന്നീടുണ്ടായ വിവാദം.
ALSO READ : Mullaperiyar Dam: പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
തുടർന്ന് ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തു. എന്നാൽ വിവിധ സംസ്ഥാനങ്ങളുടെ വകുപ്പ് തല സെക്രട്ടറിമാരുടെ യോഗത്തിലാാണ് ഉത്തരവിട്ടതെന്നതായിരുന്നു ബെന്നിച്ചൻ തോമസിൻരെ വിശദീകരണം. ഇതിൽ സംസ്ഥാന സർക്കാരോ മീറ്റിങ്ങിൽ പങ്കെടുത്ത ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസോ വ്യക്തമായ വിശദീകരണം നൽകിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...