K Surendran: ആഭ്യന്തര വകുപ്പ് പരാജയം, മലപ്പുറം ആൾക്കൂട്ട കൊലപാതകം കേരളത്തെ നാണം കെടുത്തുന്നതെന്ന് കെ സുരേന്ദ്രൻ

മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെ സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 15, 2023, 02:46 PM IST
  • ബിഹാർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് കേരളത്തെ നാണം കെടുത്തുന്ന സംഭവമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
  • ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ് സംഭവിച്ചിരിക്കുന്നത്.
  • ഹരിയാനയിൽ പോയി നഷ്ടപരിഹാരം നൽകുന്ന മുഖ്യമന്ത്രി മലപ്പുറത്ത് നടന്ന സംഭവത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു.
K Surendran: ആഭ്യന്തര വകുപ്പ് പരാജയം, മലപ്പുറം ആൾക്കൂട്ട കൊലപാതകം കേരളത്തെ നാണം കെടുത്തുന്നതെന്ന് കെ സുരേന്ദ്രൻ

തൃശൂർ: മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഹാർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് കേരളത്തെ നാണം കെടുത്തുന്ന സംഭവമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. ഹരിയാനയിൽ പോയി നഷ്ടപരിഹാരം നൽകുന്ന മുഖ്യമന്ത്രി മലപ്പുറത്ത് നടന്ന സംഭവത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു. 

വടക്കൻ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങൾ പോലും പർവ‌തീകരിക്കുന്ന സർക്കാർ ഇവിടെ മൗനം പാലിക്കുകയാണ്. പോലീസ് സിസിടിവി ദൃശ്യങ്ങൾ മറച്ചു വെക്കുകയാണ്. പ്രതികൾ മുസ്ലിം ലീഗ് സിപിഎം പ്രവർത്തകരാണ്. കേരളത്തിലെ പോലീസ് നോക്കുകുത്തികൾ ആവുന്ന സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Also Read: Police: പോലീസിന് നേരെ പ്രതിയുടെ ആക്രമണം; പോലീസുകാരന് പരിക്ക്

 

അതേസമയം കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്നാണ് കേരളത്തിലേക്ക് ഒഴുകി എത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ ഒത്താശയോടെയാണ് കേരളത്തിൽ ലഹരി ഒഴുകുന്നതെന്നും ഇതിന്റെയൊക്കെ ഉറവിടം കണ്ടെത്താൻ പോലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾക്കെതിരെ കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ക്രിയാത്മകമായ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News