Covid| വി.എസിൻറെ ഭാര്യക്കും കോവിഡ്, ആശുപത്രിയിൽ തന്നെ തുടരുന്നു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വി.എസിന് കോവിഡ് സ്ഥീരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 01:34 PM IST
  • കഴിഞ്ഞ വെള്ളിയാഴ്ചയാണ് വി.എസിന് കോവിഡ് സ്ഥീരീകരിച്ചത്
  • വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു
  • തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്
Covid| വി.എസിൻറെ ഭാര്യക്കും കോവിഡ്, ആശുപത്രിയിൽ തന്നെ തുടരുന്നു

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻറെ ഭാര്യ വസുമതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ വി.എസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയും പോസിറ്റീവായത്

വി.എസിൻറെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു.  എങ്കിലും ആശുപത്രിയിൽത്തന്നെ തുടരുകയാണ്.   ഇന്നലെ വൈകീട്ടോടെ അമ്മയും കോവിഡ് പോസിറ്റീവായിരിക്കുന്നു.  സുഖവിവരങ്ങൾ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്.  എല്ലാവരുടെയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു- 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വി.എസിന് കോവിഡ് സ്ഥീരീകരിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News