Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?

Reel Shooting Accident:  ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Dec 11, 2024, 03:51 PM IST
  • ആൽവിൻ റീൽസ് ഷൂട്ട് ചെയ്യാൻ ഉപയോ​ഗിച്ച ഫോണും പോലീസ് കണ്ടെത്തി
  • ബെൻസ് കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു
Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?

കോഴിക്കോട്: കാർ ചേസിങ് വീഡിയോ റീൽ ചിത്രീകരണത്തിനിടെ യുവാവ് വാഹനമിടിച്ച മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം. രണ്ട് കാറുകളാണ് റീൽസ് ചിത്രീകരണത്തിന് ഉപയോ​ഗിച്ചത്. ഡിഫെൻഡറും ബെൻസും. ഇതിൽ ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്.

എഫ്ഐആറിലും ഡിഫെൻഡറാണന്നാണ് വ്യക്തമാക്കിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചത് ബെൻസാണെന്ന് കണ്ടെത്തിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്. 

ആൽവിൻ റീൽസ് ഷൂട്ട് ചെയ്യാൻ ഉപയോ​ഗിച്ച ഫോണും പോലീസ് കണ്ടെത്തി. ബെൻസ് കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസ് നീക്കം.

ALSO READ: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബെൻസ് ഡ്രൈവർ അറസ്റ്റിൽ, ഷൂട്ട് ചെയ്ത ഫോണും കണ്ടെത്തി

അപകടത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് കോഴിക്കോട് വെള്ളയിൽ ബീച്ച് റോഡിൽ വാഹനങ്ങളുടെ ചേസിങ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ അതേ വാഹനം ഇടിച്ച് യുവാവ് മരിച്ചത്.

വടകര കടമേരി സ്വദേശി ആൽവിൻ (20) ആണ് മരിച്ചത്. വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. അപകടത്തിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ ആൽവിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുൻപാണ് ആൽവിൻ ​ഗൾഫിൽ നിന്ന് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News