തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിരിക്കുന്നത് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച വരെ ഇത് തുടർന്നേക്കുമെന്നാണ്.
ഇതിനിടയിൽ പാലക്കാടും (Palakkad) മലപ്പുറത്തുമായി (Malappuram) നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി (Landslide). ദേവികുളം അഞ്ചാം മൈലിൽ മണ്ണിടിഞ്ഞു. കണ്ണൂർ (Kannur) ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കൊക്കയാറിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാരത്തിന് തുറന്നു കൊടുത്ത അതിരപ്പള്ളിയും വാഴച്ചാലും വീണ്ടും അടച്ചു.
വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിലാണ് ഉരുൾപൊട്ടിയത്. സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. സമീപ പ്രദേശത്തുള്ള 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
Also Read: Kerala Rains: മഴയ്ക്ക് നേരിയ ശമനം, ഓറഞ്ച് അലർട്ട് പിൻവലിച്ചു, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
കോട്ടയം ജില്ലയില്‍ കൂട്ടിക്കല്‍, ഏന്തിയാര്‍, കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ വീണ്ടും അതിശക്തമായ മഴ പെയ്തു. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അപകടസാധ്യതാ മേഖലയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടര്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ ദുരന്തം ഒഴിവാക്കാനായി സർക്കാരിന്റെ ഭാഗത്ത് നിന്നും നീക്കങ്ങൾ ഉണ്ടായില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെതന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല ഇത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയും റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായിയെങ്കിലും കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...