തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ജോലിക്ക് ഹാജരാകാഞ്ഞ 1194 ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ നോട്ടീസ് നൽകി. ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളാണ് ആരംഭിച്ചത്. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടുമാർക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകൾ പുറത്തെത്തിയത്.
ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടർമാരാണ് പിരിച്ചുവിടൽ പട്ടികയിലുള്ളത്. ഈ ആശുപത്രികളിലെ 252 നഴ്സുമാരെയും പിരിച്ചുവിടാൻ നീക്കം. കൂടാതെ ലാബ് ടെക്നീഷ്യൻസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, റേഡിയോഗ്രാഫർ ഉൾപ്പെടെ 300 ലേറെ ജീവനക്കാരും പുറത്താക്കൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിഎംഇ) 335 ഡോക്ടർമാർക്കെതിരെയാണ് നടപടി. ഇതിൽ 251 പേർക്ക് നോട്ടിസ് നൽകി.
ഡിഎച്ച്എസിന് കീഴിൽ ആകെ 6000 ഡോക്ടർമാരും ഡിഎംഇയിൽ ആകെ 2500 ഡോക്ടർമാരുമാണുള്ളത്. അതേസമയം പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നൽകിത്തുടങ്ങിയെങ്കിലും പലരും കൈപ്പറ്റുന്നില്ല. ഈ സാഹചര്യത്തിൽ നോട്ടീസ് വീടിനു മുന്നിൽ പതിക്കുമെന്ന് റിപ്പോർട്ട്. അതേസമയം നോട്ടിസ് ലഭിച്ച 72 പേർ തിരികെ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.