Gold Rate Today: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില, ഇന്ന് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. വിപണി നിരക്ക് അനുസരിച്ച് പവന് വില നാൽപതിനായിരത്തിലേയ്ക്ക് എത്തുകയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4,995 രൂപയാണ് വിപണി നിരക്ക്. അതനുസരിച്ച് പവന് (8 ഗ്രാം ) 39,960 രൂപയാണ് വിപണിവില. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് വില നാല്‍പതിനായിരത്തിന് അടുത്തെത്തി.
Also Read: BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം
അതേസമയം, കഴിഞ്ഞ ഡിസംബർ 14ന് സ്വര്‍ണവില 40,240 രൂപയിലെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും ഡിസംബർ 21, 22 ദിവസങ്ങളിൽ വില 40,000 കടന്നിരുന്നു.
വിപണി നിരക്ക് അനുസരിച്ച് ഈ മാസം സ്വര്‍ണവില ഉയര്‍ന്നു തന്നെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബര്‍ 1 ന് രേഖപ്പെടുത്തിയ പവന് 39,000 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് ഡിസംബർ 14ന് രേഖപ്പെടുത്തിയ 40,240 രൂപയാണ്.
അതേസമയം, നിരക്ക് വര്‍ദ്ധിക്കുന്നത് ഡിമാന്‍ഡ് കുറയ്ക്കുന്നില്ല എന്നതാണ് വസ്തുത. അതായത്, ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കണക്കാക്കപ്പെടുന്നത്. അതിനാല്‍, തന്നെ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...