കൊച്ചി: പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ പ്രശനങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: Nipah : നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്നെത്തും
കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച മാസപ്പടി വിവാദം, പാലാരിവട്ടം പാലം അഴിമതിക്കേസ് തുടങ്ങി നിരവധി കേസുകളിലെ ഹർജിക്കാരനാണ് മരിച്ച ഗിരീഷ് ബാബു. പാലാരിവട്ടം പാലം അഴിമതിയടക്കം പുറത്തു കൊണ്ടുവന്ന് അതിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിൽ വലിയ പങ്കാണ് ഗിരീഷ് ബാബു വഹിച്ചത്. മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു മരണം. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും ഇദ്ദേഹം ഇടപെട്ടിരുന്നു.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
കഴിഞ്ഞ കുറച്ച് നാളുകളായി ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. രാവിലെ വിളിച്ചുണർത്താൻ ഭാര്യ മുറിയിലേക്കെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...