മത്സ്യത്തൊഴിലാളികൾക്ക് നേരെ നാവിക സേന വെടിയുതിർത്തു; ഒരാളുടെ നില ​ഗുരുതരം

മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വീരവേലിന്റെ വയറിലും തുടയിലും വെടിയേറ്റു.

Written by - Zee Malayalam News Desk | Last Updated : Oct 21, 2022, 01:27 PM IST
  • തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനം നടത്താൻ പോയ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് നാവിക സേന വെടിയുതിർത്തത്.
  • നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെട്ടിട്ടും തൊഴിലാളികൾ നിർത്താതെ പോയതിനെ തുടർന്നാണ് നാവികസേനാംഗങ്ങൾ ബോട്ടിനുനേരെ നിറയൊഴിച്ചത്.
  • വീരവേലിന്റെ വയറിലും തുടയിലും വെടിയേറ്റു.
മത്സ്യത്തൊഴിലാളികൾക്ക് നേരെ നാവിക സേന വെടിയുതിർത്തു; ഒരാളുടെ നില ​ഗുരുതരം

തിരുവനന്തപുരം: തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് നാവിക സേനയുടെ വെടിയേറ്റു. വീരവേൽ എന്നയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ബോട്ട് നിർത്താൻ നാവികസേന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെങ്കിലും മത്സ്യത്തൊഴിലാളികൾ നിർത്താതെ പോയി എന്നാണ് വിവരം. ഇതിനെ തുടർന്ന് നാവികസേന ബോട്ടിന് നേരെ നിറയൊഴിക്കുകയായിരുന്നു. മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയായിരുന്നു വെടിയുതിർത്തത്. പത്ത് മത്സ്യതൊഴിലാളികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 

വീരവേലിന്റെ വയറിലും തുടയിലും വെടിയേറ്റു. വീരവേലിൻറെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടെയുണ്ടായിരുന്ന ഒൻപത് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിയേറ്റ മത്സ്യത്തൊഴിലാളിയെ രാമനാഥപുരം ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. വീരവേലിനെ പിന്നീട് കൂടുതൽ ചികിത്സകൾക്കായി മധുര രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കൊച്ചി: എകെജി സെന്‍റര്‍ ആക്രമണ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ്‌ പ്രവത്തകൻ വി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നേരത്തെ ജിതിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ തന്നെ കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് ജിതിന്റെ വാദം. എന്നാൽ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 

കഴിഞ്ഞ ജൂൺ 30ന്‌ രാത്രിയാണ്‌ എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്‌. ആക്രമണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിന് തലവേദനയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകായയിരുന്നു. സെപ്റ്റംബർ 22നാണ് ജിതിനെ പോലീസ് പിടികൂടുന്നത്.  പ്രതിക്കെതിരെ ഗൂഢാലചോന, സ്ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, അടക്കമുള്ള വകുപ്പ് ചുമതിയാണ് കേസ് എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News