കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് മരണം. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തിയതോടെ രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ഇതേ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രണ്ട് സ്ത്രീകളും ഒരു പുരുഷനും മരിച്ചത്. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപത്തെ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമെന്നാണ് വിവരം.
ഇടഞ്ഞ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും വിരണ്ടോടി ഓടി. ആനകള്‍ ഇടഞ്ഞതോടെ പരിഭ്രാന്തരായ ആളുകളും നാലുഭാഗത്തേക്കും ഓടി. ഈ തിക്കിലും തിരക്കിലും പെട്ടാണ് ലീല, അമ്മുക്കുട്ടി, രാജൻ എന്നിവർ മരിച്ചത്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
ഉത്സവങ്ങൾക്കായി എത്തിക്കുന്ന ആനകൾ ഇടയുന്ന വേറെയും സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഫെബ്രുവരി 6ന് രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആന ഇടയുകയായിരുന്നു.
അതിന് മുൻപ് എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് ആണ് മരിച്ചത്. ചിറയ്ക്കൽ ഗണേശൻ എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. തുടർന്ന് പാപ്പാനെ കുത്തി ഓടുന്നതിനിടെയാണ് ആനന്ദിനെ ആക്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.