ഹനീഫ് അദേനി-ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാർക്കോ ഒടിടിയിൽ പ്രദർശനത്തിന്. ഫെബ്രുവരി 14ന് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കും. ഡിസംബർ 20ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിന് പുറമേ ഇതര ഭാഷകളിലും മാർക്കോ ഹിറ്റായി. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായാണ് മാർക്കോ എത്തിയത്.
നാളെ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഉണ്ണി മുകുന്ദന് പുറമേ സിദ്ദിഖ്, ജഗദീഷ്, ആൻസൻ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും മാർക്കോയിൽ അഭിനയിച്ചിരിക്കുന്നു. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമിച്ചിരിക്കുന്നത്.
ബോളിവുഡിൽ ഉൾപ്പെടെ ഗംഭീര പ്രകടനം കാഴ്ചവച്ച ചിത്രം 100 കോടി ക്ലബിലും ഇടംനേടി. സോണി ലിവിലാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. തിയേറ്റർ റിലീസിന് മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്ത് മാറ്റിയ സീനുകൾ കൂടി ഉൾപ്പെടുത്തിയാകും ഒടിടിയിൽ എത്തുക. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാകും സ്ട്രീമിങ്. ഫെബ്രുവരി 14 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.