Road AccidentL വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്

Road Accident: സംഭവം നടന്നത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 07:20 AM IST
  • നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലിടിച്ച് വനിതാഡോക്ടർക്കും മകൾക്കും പരിക്ക്
  • കോട്ടയം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ റീന മകൾ ഷാരോൺ എന്നിവർക്കാണ് പരിക്കേറ്റത്
Road AccidentL വാഹനാപകടത്തിൽ  വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലിടിച്ച് വനിതാഡോക്ടർക്കും മകൾക്കും പരിക്ക്. കോട്ടയം  സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ റീന മകൾ ഷാരോൺ എന്നിവർക്കാണ് പരിക്കേറ്റത്.

Also Read: കൊച്ചിയിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

സംഭവം നടന്നത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.  നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മിനി ക്രെയിനിൽ ഇടിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഡോക്‌ടറേയും മകളെയും SUT ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും; ഭോലേനാഥന്റെ കൃപയാൽ ലഭിക്കും വൻ നേട്ടങ്ങൾ!

വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; രണ്ടു മാസത്തിനിടയിൽ ഇത് അഞ്ചാം തവണ

പാറശാല പരശുവയ്ക്കൽ വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വീണ്ടും തീപിടിത്തം ഉണ്ടായി. വില്ലേജ് ഓഫീസിൽ രണ്ടുമാസത്തിനിടെ അഞ്ചാം തവണയാണ് തീയിടാൻ ശ്രമം നടത്തുന്നത്.  അതും പോലീസ് കാവൽ നിൽക്കുമ്പോൾ. വില്ലേജ് ഓഫിസിന്റെ പുറകിലത്തെ ടോയിലറ്റിലാണ് ഇന്ന് തീപിടിത്തം ഉണ്ടായിരിക്കുന്നത്.  സംഭവത്തെ കുറിച്ച് പാറശ്ശാല പോലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന കാര്യത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിലാണ് അജ്ഞാതന്‍റെ ആക്രമണം ഉണ്ടായിരിക്കുന്നത്.  ദിവസങ്ങളുടെ ഇടവേളയില്‍ അഞ്ചാം തവണയാണ് ഈ കത്തിക്കാൽ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News