തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിൽ (Diwali Celebrations) പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. രാത്രി 8 മുതൽ 10 മണിവരെയുള്ള രണ്ട് മണിക്കൂർ മാത്രമെ ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ (Fire Crackers) അനുവാദമുള്ളു. അനുവദിച്ച സമയത്തിനപ്പുറം പടക്കം പൊട്ടിച്ചാൽ നിയമനടപടിയുണ്ടാകും.
ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ (Diwali Celebrations) ഭാഗമായി രാസ ശബ്ദമലിനീകരണം (Sound Pollution) കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ഹരിത പടക്കങ്ങൾ (Green Crackers) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നിർദേശിച്ചിരുന്നു. കൂടാതെ കോവിഡ് (Covid) പശ്ചാത്തലത്തിൽ കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ആഘോഷങ്ങളൊന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...