COVID Death : സംസ്ഥാനത്തെ കോവിഡ് മരണ നിരക്കുകൾ ജില്ലകളിൽ നിന്ന് കേന്ദീകരിക്കും, പ്രത്യേക പോർട്ടൽ സംവിധാനം ഏർപ്പെടുത്തും

മരണ നടന്ന് അതാത് സമയങ്ങളിൽ പോർട്ടലിൽ രേഖപ്പെടുത്താനുള്ള സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 11:16 PM IST
  • ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നതെന്ന് മന്ത്രി
  • മരണ നടന്ന് അതാത് സമയങ്ങളിൽ പോർട്ടലിൽ രേഖപ്പെടുത്താനുള്ള സംവിധാനമാണിതിലുള്ളത്.
  • മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി
  • ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്.
COVID Death : സംസ്ഥാനത്തെ കോവിഡ് മരണ നിരക്കുകൾ ജില്ലകളിൽ നിന്ന് കേന്ദീകരിക്കും, പ്രത്യേക പോർട്ടൽ സംവിധാനം ഏർപ്പെടുത്തും

Thiruvananthapuram : സംസ്ഥാനത്തെ കോവിഡ് മരണം (COVID Death) റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു (Veena George). ലോകാരോഗ്യ സംഘനയുടെയും (WHO) ഐസിഎംആറിന്റേയും (ICMR) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. 

മരണ നടന്ന് അതാത് സമയങ്ങളിൽ പോർട്ടലിൽ രേഖപ്പെടുത്താനുള്ള സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ALSO READ : Kerala COVID Update : നാളുകൾക്ക് ശേഷം സംസ്ഥാനത്തെ കോവിഡ് കണക്ക് വീണ്ടും പതിനായിരത്തിന് താഴെയെത്തി, പക്ഷെ മരണ നിരക്ക് 160ന് മുകളിൽ

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്. അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.

ALSO READ : Covid Third Wave: മൂന്നാംതരംഗം നേരിടാൻ ആക്ഷൻ പ്ലാൻ രൂപീകരിച്ച് സംസ്ഥാന സർക്കാർ

കോവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിംഗ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

ALSO READ: സംസ്ഥാനത്ത് ജൂൺ 13 വരെ വിതരണം ചെയ്തത് ഒരു കോടി 12 ലക്ഷത്തിൽ അധികം വാക്സിനുകൾ : മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ കോവിഡ് മരണ നിർണത്തെ കുറിച്ച് നേരത്തെ പ്രതിപക്ഷ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. അതാത് ആശുപത്രിയിലെ ഡോക്ടർമാറാണ് കോവിഡ് മരണം നിശ്ചയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഐസിഎംആറിനെ ഉദ്ദരിച്ച് നിയമസഭയിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News