Kerala BJP: പോര് മുറുക്കി ബിജെപി; ശോഭാ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിൽ പരാതി

പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്.  ഇതോടെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.  

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 12:52 PM IST
  • സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൊടകര കുഴല്‍പ്പണക്കേസ് പ്രതി ധര്‍മരാജുമായി ഉള്ള ബന്ധം അന്വേഷിക്കണം.
  • പാർട്ടിയേയും പാർട്ടിനേതാക്കളേയും ശോഭാ സുരേന്ദ്രൻ അവഹേളിക്കുന്നു എന്ന് കാണിച്ചാണ് ഔദ്യോഗിക വിഭാഗം പരാതി നല്‍കിയിരിക്കുന്നത്.
Kerala BJP: പോര് മുറുക്കി ബിജെപി; ശോഭാ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിൽ പരാതി

കോഴിക്കോട്: കേരള ബിജെപിയിൽ പേര് മുറുകുന്നു. ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ദേശീയ പക്ഷത്തെ ഔദ്യോഗിക പക്ഷം സമീപിച്ചു. സുരേന്ദ്രനുള്‍പ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം. പാർട്ടിയേയും പാർട്ടിനേതാക്കളേയും ശോഭാ സുരേന്ദ്രൻ  അവഹേളിക്കുന്നു എന്ന് കാണിച്ചാണ് ഔദ്യോഗിക വിഭാഗം പരാതി നല്‍കിയിരിക്കുന്നത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പരാതി.

പരസ്യപ്രസ്താവനകൾ അം​ഗീകരിക്കാൻ കഴിയില്ലെന്നും പരാതി പാര്‍ട്ടി വേദികളില്‍ ആണ് പറയേണ്ടതെന്നും കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ശോഭാ സുരേന്ദ്രൻ ആരാണ് ഈ സുദീർ തനിക്ക് അങ്ങനെ ഒരാളെ അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദരന്റെ മറുപടി.

പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷും പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.

ALSO READ: എല്ലാവർക്കുമില്ല, ഓണക്കിറ്റ് ലഭിക്കുക 5.87 ലക്ഷം പേർക്ക്; പണമില്ലെന്ന് ഭക്ഷ്യ വകുപ്പ്

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൊടകര കുഴല്‍പ്പണക്കേസ് പ്രതി ധര്‍മരാജുമായി ഉള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ ഉള്‍പ്പടെ ഔദ്യോഗിക വിഭാഗത്തിലുള്ള പല നേതാക്കളും അതിവേഗമാണ് സമ്പന്നരായി മാറിയതെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ നേതാക്കളുടെ ആസ്തി കുത്തനെ കൂടിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ വിഷയത്തില്‍ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം ആവശ്യപ്പെടാനാണ് മറുപക്ഷത്തെ നേതാക്കളുടെ നീക്കം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News