P Sasi PV Anvar Allegations: 'അൻവർ പറഞ്ഞത് പച്ചക്കള്ളം, നിയമനടപടി സ്വീകരിക്കും'; ആരോപണങ്ങൾ തള്ളി പി ശശി

PV Anvar's Allegations: പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ ഞാൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് പി ശശി.

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 03:47 PM IST
  • പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്
  • നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനിൽക്കാൻ കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അൻവർ എത്തിയിരിക്കുന്നത്
P Sasi PV Anvar Allegations: 'അൻവർ പറഞ്ഞത് പച്ചക്കള്ളം, നിയമനടപടി സ്വീകരിക്കും'; ആരോപണങ്ങൾ തള്ളി പി ശശി

തിരുവനന്തപുരം: പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ ഞാൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും പി ശശി പറഞ്ഞു.

 പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്.  നിലനിൽപിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തൻറെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അൻവർ ശ്രമിക്കുന്നത്.

നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനിൽക്കാൻ കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അൻവർ എത്തിയിരിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. ഇതിനുമുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എനിക്കെതിരെ അൻവർ രംഗത്തെത്തിയിരുന്നു.

വ്യാജ ആരോപണങ്ങൾക്കെതിരെ ഞാൻ നിയമനടപടി സ്വീകരിക്കുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പ്രസ്തുത കേസിൽ അൻവറിനോട് നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്ന് പോലും തെളിയിക്കാൻ കഴിയത്തതിൻറെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പിവി അൻവർ.

കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് അൻവർ നടത്തുന്ന ഹീനമായ നീക്കങ്ങൾ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. അൻവറിൻറെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പി ശശി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News