CM Pinarayi Vijayan: 'സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏത് പ്രവര്‍ത്തിക്കെതിരെയും അതാരായാലും കർശന നടപടിയുണ്ടാകും': മുഖ്യമന്ത്രി പിണറായി വിജയൻ

Women Security: തെറ്റായ നോട്ടമോ തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായാലും അതെല്ലാം കർശനമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 09:06 PM IST
  • സ്ത്രീകൾ എല്ലാ പൊതുയിടങ്ങളിലും സുരക്ഷിതരായിരിക്കണം
  • നടി ഹണി റോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
CM Pinarayi Vijayan: 'സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏത് പ്രവര്‍ത്തിക്കെതിരെയും അതാരായാലും കർശന നടപടിയുണ്ടാകും': മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ അതാരായാലും കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾ എല്ലാ പൊതുയിടങ്ങളിലും സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായാലും അതെല്ലാം കർശനമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

നടി ഹണി റോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയിൽ സിപിഎം സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൽക്കാലത്തേക്ക് കുറച്ച് സീറ്റും വോട്ടും പിടിക്കാനായി യുഡിഎഫ് വർ​ഗീയതയെ കൂട്ടുപിടിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.

തൃശൂരിൽ ബിജെപി ജയിച്ചത് കോൺ​ഗ്രസുമായുള്ള ഡീലിന്റെ ഭാ​ഗമായാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് കോൺ​ഗ്രസിന് കിട്ടിയ 86,000ത്തോളം വോട്ടാണ് 2024ൽ ബിജെപി സ്ഥാനാർഥിക്ക് മറിഞ്ഞതെന്നും മുഖ്യമന്ത്രി ആരോപിച്ചു. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയായും എസ്ഡിപിഐയുമായും അടുത്ത ബന്ധം പുലർത്തുന്നു.

ലീ​ഗിന്റെ കാര്യങ്ങൾ അവർ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നതിനെക്കുറിച്ച് ലീ​ഗും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താൽക്കാലിക ലാഭത്തിനായി ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയേയും കൂടെ കൂട്ടിയാൽ തകർച്ചയായിരിക്കും ഫലമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News