മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പിവി അൻവർ എംഎൽഎ, നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ഇക്കാര്യം ഉൾപ്പെടെ സംസാരിക്കുന്നതിനായി പിവി അൻവർ തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്.
സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂൽ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചാൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് കാരണം. ''വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കുവാൻ 13.01.2025 ന് (തിങ്കൾ) രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ HOTEL THE TERRACE ൽ വെച്ച് ഒരു PRESS MEET സംഘടിപ്പിക്കുന്നു. എല്ലാ പത്ര - ദൃശ്യ മാധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.''- അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പിവി അൻവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കൈകോർത്തത്. പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് പിവി അൻവർ അറിയിച്ചത്. 10 വർഷം മുൻപ് കേരളത്തിൽ നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാൽ അൻവറിനെ കോർഡിനേറ്ററായി നിയോഗിച്ച് ജാഗ്രതയോടെ നീക്കം നടത്താനാണ് തൃണമൂലിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.