ജനുവരി 24ന് ബുധൻ മകരം രാശിയിലേക്ക് പ്രവേശിക്കും. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
ബുധൻ ജനുവരി 24ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നത് മുതൽ 10 ദിവസം നാല് രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവരിൽ സമ്പത്ത് വർധിക്കും. ഈ ഭാഗ്യരാശികൾ ഏതെല്ലാമാണെന്ന് അറിയാം.
മിഥുനം രാശിക്കാർക്ക് ബുധൻറെ രാശിമാറ്റം വലിയ ഭാഗ്യം കൊണ്ടുവരും. വിദ്യഭ്യാസ കാര്യങ്ങളിൽ ശോഭിക്കും. മത്സരപരീക്ഷകളിൽ വിജയം നേടും. സമ്പത്ത് വർധിക്കും. പുതിയ വരുമാന മാർഗങ്ങളുണ്ടാകും. മുതിർന്നവരുടെയും പ്രായമായവരുടെയും അനുഗ്രഹം ഉണ്ടാകും. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ജോലിയിൽ ഉയർച്ചയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
ചിങ്ങം രാശിക്കാർക്ക് ബുധൻറെ രാശിമാറ്റത്താൽ ദോഷങ്ങളും വിഘ്നങ്ങളും അകലും. കുടുംബ ബിസിനസിൽ പങ്കാളികളാകാൻ സാധിക്കും. സാമ്പത്തിക ബാധ്യതകൾ തീരും. കടബാധ്യതകൾ ഇല്ലാതാകും. കുടുംബാംഗങ്ങളോടൊപ്പം യാത്രകൾ പോകും. വിവാഹം ആലോചിക്കുന്നവർക്ക് അനുയോജ്യമായ ആലോചനകൾ വരും.
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. പഠനത്തിൽ മികവ് പുലർത്തും. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ ശോഭിക്കും. കലാ കായിക രംഗത്ത് ശോഭിക്കാൻ സാധിക്കും.
ധനു രാശിക്കാർക്ക് സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനാകും. പഠനത്തിൽ മികവ് പുലർത്തും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)