പത്തനംതിട്ട: എം സി റോഡിൽ കുരമ്പാല ശങ്കരത്തിൽ പടിയിൽ തടി ലോറിയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. കുരമ്പാല തണ്ടാനുവിള പുഷ്പ തടത്തിൽ പടിഞ്ഞാറ്റേതിൽ അനീഷ് (25) ആണ് മരിച്ചത്.രാത്രി 9.30 യോടാണ് അപകടം നടന്നത്.അടൂർ ഭാഗത്ത് നിന്നും വന്ന ലോറിയിൽ പന്തളം ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളിയാണ് അനീഷ്. ഒപ്പം യാത്ര ചെയ്തിരുന്ന ഒരാൾക്ക് അപകടത്തിൽ പരിക്കേറ്റു. കുരമ്പാല ഈരിക്കലയ്യത്ത് സുധാകരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം,.ഇന്ത്യൻ നിയമം സംരക്ഷിച്ചു എന്ന് മാത്രം- വിധിയോട് പ്രൊഫസർ ടിജെ ജോസഫ്
പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതി എന്ന അഭിപ്രായം തനിക്കില്ലെന്ന് പ്രൊഫസർ ടിജെ ജോസഫ്. കൈവെട്ടിലെ വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചത്.അവർ ഇതിന്റെ ഇരകളാണ്.
ഇരയ്ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം.ഇന്ത്യൻ നിയമം സംരക്ഷിച്ചു എന്ന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണ്. തന്നെ ആക്രമിക്കാൻ ഗ്രൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണെന്നും അവരാണ് ശരിയായ കുറ്റവാളികളെന്നും അദ്ദേഹം പറഞ്ഞു.പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കാണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...