Sradha Satheesh: സിസ്റ്റർ മായയെ മാറ്റും, ശ്രദ്ധയുടെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ആരോപണവിധേയരായവർക്കെതിരെ ഇപ്പോൾ നടപടിയില്ല കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും.മന്ത്രി വി എൻ വാസവനും ചർച്ചയിൽ പങ്കെടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 02:26 PM IST
  • കോളേജിലെ സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും
  • വിദ്യാർഥികൾക്ക് കൗൺസിലിങ് സേവനം ഉറപ്പ് വരുത്താനും തീരുമാനിച്ചു
  • ഇതിനിടെ ഇന്ന് സർവകലാശാല അധികൃതർ കോളേജിൽ ഹിയറിംഗ് നടത്തി
Sradha Satheesh: സിസ്റ്റർ  മായയെ മാറ്റും, ശ്രദ്ധയുടെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയെക്കുറിച്ച്  ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിദ്യാർഥികൾ, മാനേജ്മെൻറ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി തീരുമാനം അറിയിച്ചത്.അന്വേഷണത്തിന്റെ ചുമതല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകും. കോട്ടയം എസ്പി കെ കാർത്തിക്കിൻ്റെ വിശദമായിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ചീഫ് ഹോസ്റ്റൽ സിസ്റ്റർ  മായയെ മാറ്റും.

ആരോപണവിധേയരായവർക്കെതിരെ ഇപ്പോൾ നടപടിയില്ല കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും.മന്ത്രി വി എൻ വാസവനും ചർച്ചയിൽ പങ്കെടുത്തിരുന്നു.  കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിലാണ് ചർച്ച നടന്നത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യക്ക് പിന്നാലെയാണ് മാനേജ്മെന്റിനെതിരെ പ്രക്ഷോഭവുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.

ALSO READ: Amal Jyothi College: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് അടച്ചു; ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർഥികൾ, പ്രതിഷേധം ശക്തം

ഇതിന് പുറമെ കോളേജിലെ സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും. വിദ്യാർഥികൾക്ക് കൗൺസിലിങ് സേവനം ഉറപ്പ് വരുത്താനും തീരുമാനിച്ചു.യൂണിയൻ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യവും ആലോചിക്കും. അതേസമയം ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും ചർച്ചയിൽ പൂർണ തൃപ്തരല്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി. അന്വഷണവുമായി തങ്ങൾ ,സഹകരിക്കും നിലവിലെ സമരം തത്കാലം നിർത്തി വെക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു.

 ഇതിനിടെ സർവകലാശാല അധികൃതർ ഇന്ന്  കോളേജിൽ ഹിയറിംഗ് നടത്തി.കോളേജിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചത്. ഹോസ്റ്റൽ വാർഡനെ പുറത്താക്കണം എന്നും ആവശ്യം ഉന്നയിച്ചു.
പ്രിൻസിപ്പലിനും മാനേജർക്കും എതിരെയും ഹിയറിംഗിൽ പരാതി ഉന്നയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News