തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ (Gold Smuggling Case) സ്വപ്ന സുരേഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എം ശിവശങ്കര്‍ (M.Shivashnakar) രഹസ്യമായി ഉപയോിച്ചിരുന്ന രണ്ടാമത്തെ ഫോണ്‍ കണ്ടെത്തി. താൻ ഒരു ഫോൺ മാത്രമാണ് ഉപയോഗിക്കുന്നത് എന്നാണ് ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.
കേസന്വേഷണം തുടങ്ങി അഞ്ചു മാസം പിന്നിട്ട ശേഷമാണ് ശിവശങ്കറിന്റെ (M.Shivashnakar) രണ്ടാമത്തെ ഫോണ്‍ കണ്ടെത്തിയത്. മറ്റു ഫോണുകളില്‍ നിന്നും ശിവശങ്കര്‍ വിളിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നതായി സ്വപ്ന ഇഡിയ്ക്ക മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ ഈ മൊബൈൽ കണ്ടെത്തിയത്. ഇത് കൂടാതെ ഇനി ഒരു ഫോണും കൂടിയുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മൂന്നാമത്തെ ഫോണിനായി അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്.
Also read: Sabarimala: തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി തെർമൽ സ്കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്
പുതിയ ഫോൺ (Second phone) കണ്ടെത്തിയതോടെ ഇഡിയും കസ്റ്റംസും (Customs) എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും എന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ (Swapna Suresh) ഫോണിലേക്ക് വന്ന വാട്ട്സ് ആപ് സന്ദേശം പരിശോധിച്ചതിനെ തുടർന്നാണ് ഈ ഫോണിന്റെ വിവരം അന്വേഷണ സംഘം അറിയുന്നത്.
കണ്ടെടുത്ത രണ്ടാമത്തെ ഫോണിന്റെ ഡിജിറ്റൽ തെളിവുകൾ (Digital evidence) വീണ്ടെടുക്കാനുള്ള നടപടി തുടങ്ങിയിരിക്കുകയാണ് ഇഡിയും (ED) കസ്റ്റംസും. ആദ്യം പിടിച്ചെടുത്ത ഫോണിൽ നിന്നും സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിരുന്നു. ഇതിൽ നിന്നുമാണ് സ്വർണ്ണക്കടത്ത് കേസിലെ ശിവശങ്കറിന്റെ ബന്ധം പുറത്തായത്. രണ്ടാമത്തെ ഫോണിൽ നിന്നും കിട്ടുന്ന വിവരങ്ങൾ NIA യ്ക്കും കൈമാറുമെന്നും ഇഡി അറിയിച്ചു.
Also read: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നു
ഇതിനിടയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് (Customs) കോടതിയെ സമീപിച്ചിട്ടുണ്ട്. രാവിലെ പതിനൊന്നു മണിയോടെ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy