തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസം മുൻപ് ലീലയും മകൻ ബിജുവും തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറയുന്നു. പോക്സോ കേസിൽ അറസ്റ്റിലായിരുന്ന ബിജു ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്.
അമിതമായി മദ്യപിക്കുന്നയാളാണ് ബിജു. മാതാവിന്റെ മരണവുമായി ഇയാൾക്ക് ബന്ധമുണ്ടാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തത വരുത്താനാകൂയെന്ന് സി ഐ പറഞ്ഞു. സ്ഥലത്ത് ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...