NCP Political Crisis Update: അജിത് പവാറിനെയടക്കം അയോഗ്യരാക്കണമെന്ന എൻസിപിയുടെ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

NCP Political Crisis Update:  NCP എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജയന്ത് പാട്ടീൽ സമർപ്പിച്ച ഹർജി തനിക്ക് ലഭിച്ചതായി  മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അവസരത്തില്‍ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 01:28 PM IST
  • പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായിരുന്ന അജിത് പവാറിനും മറ്റ് എട്ട് നേതാക്കള്‍ക്കുമെതിരെ അയോഗ്യത ഹരജി തന്‍റെ പാർട്ടി സമർപ്പിച്ചിട്ടുണ്ടെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീൽ വ്യക്തമാക്കി.
NCP Political Crisis Update: അജിത് പവാറിനെയടക്കം അയോഗ്യരാക്കണമെന്ന എൻസിപിയുടെ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

Maharashtra: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത NCP നേതാവ് അജിത് പവാറിനെയും മറ്റ് 8 പാർട്ടി എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന എൻസിപിയുടെ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. 

Also Read:  Modi Cabinet Meeting: മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭൂകമ്പത്തിനിടെ ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിസഭാ പുനസംഘടനാ യോഗം

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായിരുന്ന അജിത് പവാറിനും മറ്റ് എട്ട് നേതാക്കള്‍ക്കുമെതിരെ  അയോഗ്യത ഹരജി തന്‍റെ പാർട്ടി സമർപ്പിച്ചിട്ടുണ്ടെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീൽ വ്യക്തമാക്കി. കൂടാതെ, NCP യുടെ നേതാക്കളും അണികളും പാർട്ടി തലവൻ ശരദ് പവാറിനൊപ്പമാണെന്ന് അറിയിച്ചുകൊണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും ഒരു ഇ-മെയിൽ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read:  Horoscope Today, July 03 2023: ചിങ്ങം രാശിക്കാര്‍ക്ക് പ്രണയ സാഫല്യം, കർക്കിടക രാശിക്കാര്‍ക്ക് ബഹുമാനം ലഭിക്കും, ഇന്നത്തെ നക്ഷത്ര ഫലം  

അതേസമയം, 9 എൻസിപി എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജയന്ത് പാട്ടീൽ സമർപ്പിച്ച ഹർജി തനിക്ക് ലഭിച്ചതായി  മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അവസരത്തില്‍ അറിയിച്ചു. താന്‍ അത് ശ്രദ്ധാപൂർവ്വം വായിക്കും. ഹര്‍ജിയില്‍ പരാമർശിച്ചിരിയ്ക്കുന്ന കാര്യങ്ങൾ പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കും, അദ്ദേഹം പറഞ്ഞു. 

എത്ര എൻസിപി എംഎൽഎമാർ അജിത് പവാറിനെ പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിന് തനിക്ക് അതെപ്പറ്റി അറിവില്ല എന്നാണ് അദ്ദേഹം  മറുപടി നല്‍കിയത്.  നിയമസഭയിൽ പുതിയ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നത് തന്‍റെ അധികാരമാണെന്നും സ്പീക്കർ പറഞ്ഞു. ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അജിത് പവാർ ചേർന്നതിനെത്തുടർന്ന് എൻസിപി ഞായറാഴ്ച സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവാദിനെ നിയമിച്ചിരുന്നു. 

എൻസിപി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീൽ തന്നെ നിയമസഭയിലെ പാർട്ടിയുടെയും ലോപിയുടെയും ചീഫ് വിപ്പായി നിയമിച്ചതായി താനെ ജില്ലയിലെ മുംബ്ര-കൽവയിൽ നിന്നുള്ള എംഎൽഎയായ അവാദ് പറഞ്ഞു. 

അതേസമയം, കഴിഞ്ഞ കുറേ മാസങ്ങളായി NCPയില്‍ നടന്നുവന്നിരുന്ന ഉള്‍ പാര്‍ട്ടി കലാപം അജിത്  പവാറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം MLA മാരെ ഭരണപക്ഷത്ത് എത്തിച്ചിരിയ്ക്കുകയാണ്. ഇതോടെ രണ്ടാം തവണ അജിത്‌  പവാര്‍ ഉപ മുഖ്യമന്ത്രിയാവുകയും ചെയ്തിരിയ്ക്കുകയാണ്. 
 
കഴിഞ്ഞ കുറേ മാസങ്ങളായി NCP യില്‍  ഉൾപാർട്ടി സംഘർഷം നടക്കുകയായിരുന്നു. ഇതിനിടെ, പാര്‍ട്ടി സ്ഥാപക നേതാവ് ശരദ് പവാർ പാര്‍ട്ടി അദ്ധ്യക്ഷ  സ്ഥാനം രാജിവയ്ക്കുകയും പിന്നീട് തീരുമാനം പിൻവലിക്കാൻ നിർബന്ധിതനാവുകയും ചെയ്തിരുന്നു. പിന്നീട് നടന്ന നിര്‍ണ്ണായക നീക്കങ്ങളില്‍ മകള്‍ സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും പുതിയ വർക്കിംഗ് പ്രസിഡന്‍റുമാരായി നിയമിച്ചപ്പോൾ അജിത് പവാറിനെ അവഗണിച്ചുകൊണ്ട് മുതിര്‍ന്ന പാർട്ടി പദവികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ പല യോഗങ്ങളില്‍ നിന്നും അദ്ദേഹം വിട്ട് നിന്നിരുന്നു.  ഇതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്നും BJP യില്‍ ചേരുമെന്നും ഊഹാപോഹങ്ങൾ ഉയര്‍ന്നുവന്നു. 

ഒടുവില്‍ പെട്ടെന്നുള്ള തീരുമാനം പോലെ ജൂലൈ 2 ന് ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചേർന്നപ്പോൾ ഊഹാപോഹങ്ങള്‍ സത്യമായിരുന്നു എന്ന് തെളിയുകയും ചെയ്തിരിയ്ക്കുകയാണ്.   

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം തങ്ങൾക്ക് 40 എംഎൽഎമാരുടെ (അല്ലെങ്കിൽ കുറഞ്ഞത് 29 പേരുടെ യെങ്കിലും പിന്തുണ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. നിലവിലെ പ്രമുഖ 9 വിമത എംഎൽഎമാർക്കെതിരെ എൻസിപി അയോഗ്യത ഹര്‍ജി നൽകിയെങ്കിലും ഇരുപക്ഷത്തിന്‍റെയും അടുത്ത നീക്കം കൗതുകകരമാണ്.  അതിനിടെ പ്രഫുല്‍ പട്ടേല്‍ അജിത് പവാറിനൊപ്പം ചുവടുമാറ്റിയത് ശരദ് പവാറിനെ ഏറെ ഞെട്ടിച്ചു എന്നാണ് സൂചനകള്‍... 

2019ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 54 സീറ്റുകളാണ് NCP നേടിയത്. കോണ്‍ഗ്രസ്‌  44  സീറ്റുകള്‍ നേടിയപ്പോള്‍  ശിവസേന 56 സീറ്റുകളും നേടിയിരുന്നു.  ആകെ 288 സീറ്റുകളാണ്  മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ ആവശ്യമായ സാഹചര്യത്തില്‍ 105 സീറ്റുകള്‍  നേടാനേ BJP യ്ക്ക് സാധിച്ചിരുന്നുള്ളൂ.  

 ഏക്‌നാഥ് ഷിൻഡെയുടെ കലാപത്തെത്തുടർന്ന് ശിവസേന രണ്ടായി പിളരുന്നരുന്നതും മഹാരാഷ്ട്രയിൽ  BJP ശിവസേന സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയതും അടുത്തിടെയാണ് കണ്ടത്. സംസ്ഥാനത്ത് രണ്ടു പ്രമുഖ പാര്‍ട്ടികള്‍ പിളര്‍ന്നതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന  ലോക്‌സഭാ തിരഞ്ഞെടുപ്പും  സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും ഏറെ ആവേശകരമായി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  NCP യെ വീണ്ടും ശക്തമായി മുന്നോട്ടു നയിക്കാന്‍ ശരദ് പവാറിന് സാധിക്കുമോ എന്നാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

                          

                    

Trending News