ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ താലിബാൻ മനോഭാവമുള്ളവരെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. വിവാഹപ്രായത്തെ എതിർക്കുന്നവർ യഥാർത്ഥ ഹിന്ദുസ്ഥാനികളല്ല. അവർ താലിബാൻ മനോഭാവം വെച്ചു പുലർത്തുന്നവരാണ്.
ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ താലിബാൻ മോനഭാവം സ്വാധീനിക്കരുതെന്നും മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ചില ആളുകൾ എതിർക്കുന്നു. ഇത് ഞെട്ടിപ്പിക്കുന്നതാണ്.
#WATCH | Delhi: Union Minister of Minority Affairs, Mukhtar Abbas Naqvi says, "...Some statements surprise me. They say girls will turn rogue if married off at the age of 21. Why will they turn rogue? Don't you trust them? Such mindset can only be 'Talibani', not 'Hindustani'..." pic.twitter.com/21SDrCZLkL
— ANI (@ANI) December 18, 2021
ഇത്തരത്തിലുള്ള ചിന്ത താലിബാൻ മനോഭാവം ഉള്ളവർക്കേ ഉണ്ടാകൂ. ഹിന്ദുസ്ഥാനികൾ ഇത്തരത്തിൽ ചിന്തിക്കില്ലെന്നും ഡൽഹിയിൽ നടന്ന ന്യൂനപക്ഷ അവകാശ ദിന ചടങ്ങിൽ നഖ്വി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...