Toll Tax Hike: ഇന്ധനവില വര്‍ദ്ധനയ്ക്കിടെ ഇനി ടോൾ ടാക്‌സിന്‍റെ ഊഴം, ഏപ്രിൽ 1 മുതൽ റോഡ് യാത്രയ്ക്കും ചിലവേറും

രാജ്യത്ത് ഇന്ധനവില വാനം മുട്ടെ ഉയരുന്നതിനിടെ അടുത്ത ഇരുട്ടടി വരുന്നു.... അതായത്  ഇനി ടോൾ ടാക്‌സിന്‍റെ ഊഴമാണ്.....

Written by - Zee Malayalam News Desk | Last Updated : Mar 31, 2022, 10:59 AM IST
  • ഇന്ധന വില വർദ്ധനയ്‌ക്കിടെ ഏപ്രിൽ 1 വെള്ളിയാഴ്ച മുതൽ ദേശീയ പാതകളിലെ ടോൾ നികുതി വർദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.
  • NHAI അറിയിപ്പ് അനുസരിച്ച് ടോൾ ടാക്സ് 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഉയര്‍ത്തിയത്‌
Toll Tax Hike: ഇന്ധനവില വര്‍ദ്ധനയ്ക്കിടെ ഇനി ടോൾ ടാക്‌സിന്‍റെ ഊഴം, ഏപ്രിൽ 1 മുതൽ റോഡ് യാത്രയ്ക്കും ചിലവേറും

Toll Tax Hike: രാജ്യത്ത് ഇന്ധനവില വാനം മുട്ടെ ഉയരുന്നതിനിടെ അടുത്ത ഇരുട്ടടി വരുന്നു.... അതായത്  ഇനി ടോൾ ടാക്‌സിന്‍റെ ഊഴമാണ്.....

പെട്രോള്‍, ഡീസല്‍, പാചകവാതകം അടക്കം  ദൈനംദിന അവശ്യ സാധനങ്ങള്‍ക്കൊപ്പം ഇനി  സാധാരണക്കാര്‍ വര്‍ദ്ധിച്ച ടോള്‍  ടാക്സും നല്‍കണം.   ഇപ്പോള്‍തന്നെ ഇന്ധനവില വര്‍ദ്ധനവിന്‍റെ ദുരിതം പേറുന്ന   ജനങ്ങൾക്ക് മുന്നിൽ മറ്റൊരു കൂടി വരാൻ പോകുന്നു. 

ഇന്ധന വില വർദ്ധനയ്‌ക്കിടെ ഏപ്രിൽ 1 വെള്ളിയാഴ്ച മുതൽ ദേശീയ പാതകളിലെ ടോൾ നികുതി വർദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.  NHAI (National Highways Authority of India) അറിയിപ്പ് അനുസരിച്ച് ടോൾ ടാക്സ് 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഉയര്‍ത്തിയത്‌.  ചെറുവാഹനങ്ങൾക്ക്  10 രൂപയും വാണിജ്യ വാഹനങ്ങൾക്ക് 65 രൂപയുമാണ് വകുപ്പ് വര്‍ദ്ധിപ്പിച്ചത്.  അതായത് ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ ലോംഗ് ഡ്രൈവ് ചെലവേറിയതാകും....!!

Also Read:  EPFO Alert!! അറിയാതെപോലും ഇക്കാര്യം ചെയ്യരുത്, ചെയ്താല്‍ അക്കൗണ്ട് ശൂന്യമാകും, മുന്നറിയിപ്പുമായി EPFO

സാധാരണയായി എല്ലാ സാമ്പത്തിക വര്‍ഷവും NHAI ടോൾ ടാക്സ് പരിഷ്കരിക്കാറുണ്ട്.  ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. അതനുസരിച്ച് ഏപ്രിൽ 1 മുതൽ ദേശീയ പാതയിലൂടെയുള്ള യാത്ര ചെലവേറിയതാകും.

2022-23 സാമ്പത്തിക വർഷത്തേക്കുള്ള ടോള്‍ ടാക്സ് വര്‍ദ്ധന സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി NHAI പ്രോജക്ട് ഡയറക്ടർ എൻഎൻ ഗിരി അറിയിച്ചു. അതനുസരിച്ച് തലസ്ഥാന  നഗരമായ ഡൽഹിയെ ബന്ധിപ്പിക്കുന്ന ഹൈവേയിൽ കാറുകൾക്കും ജീപ്പുകൾക്കുമുള്ള ടോൾ നികുതി 10 രൂപ വര്‍ദ്ധിപ്പിച്ചു. എന്നാല്‍, വലിയ വാഹനങ്ങളുടെ ടോളിലാണ് ഏറ്റവും വലിയ വര്‍ദ്ധന ഉണ്ടായിരിയ്ക്കുന്നത്.  വലിയ വാഹനങ്ങള്‍ക്ക് വൺവേ  ടോളിൽ 65 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. 

Also Read:   Petrol Diesel Price Hike: ഇന്ധനവില കുതിക്കുന്നു; 10 ദിവസത്തിനിടെ ഒൻപതാം തവണയാണ് വർധന; കേരളത്തിൽ ഡീസൽ വില 100 കടന്നു

59.77 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലും ടോൾ ചാർജിൽ 10%  ശതമാനം വര്‍ദ്ധനയുണ്ടാകും. 

സൂചനകള്‍ അനുസരിച്ച് തമിഴ്‌നാട്ടിലെ 28 ടോൾ പ്ലാസകളിൽ NHAI നിരക്ക് വര്‍ദ്ധിപ്പിക്കും. നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന  തമിഴ്‌നാട് സര്‍ക്കാരിന്‍റെ  അഭ്യർഥന തത്കാലം കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.  .

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News