കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്‌മൃതി ഇറാനിയെ കാണാനില്ല എന്ന പോസ്റ്ററുകളാണ് അമേഠിയിൽ നിറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം രണ്ട് ദിവസങ്ങളിലായി വളരെ കുറച്ച് മണിക്കൂർ മാത്രമാണ് എംപിയെ സ്വന്തം മണ്ഡലത്തിൽ കണ്ടതെന്നാണ് പോസ്റ്ററിൽ പറയുന്നത്.
താങ്കളെ കാണാനില്ല എന്ന് ഞങ്ങൾ പറയുന്നില്ല കാരണം താങ്കളുടെ അന്താക്ഷരി മത്സരങ്ങളൊക്കെ ഞങ്ങൾ കാണുന്നുണ്ട് എന്നാൽ അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി കണ്ണടയ്ക്കുന്നത് മാത്രം മനസിലാകുന്നില്ല എന്നും പോസ്റ്ററിൽ പറയുന്നുണ്ട്. പോസ്റ്ററിൽ പ്രത്യേകിച്ച് സംഘടനകളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല.
Also Read: രാജ്യത്തിന് ‘ഇന്ത്യ’യെന്ന പേര് വേണ്ട...!! ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ......
ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് ട്വിറ്ററിലൂടെ പോസ്റ്റർ ഷെയർ ചെയ്തു. തുടർന്ന് മറുപടിയുമായി Smriti Irani തന്നെ രംഗത്തെത്തി. '8 മാസത്തിൽ 10 തവണ 14 ദിവസം സന്ദർശിച്ചതിൻ്റെ കണക്ക് എൻ്റെ കൈവശമുണ്ട്, എന്നാൽ ഒരു കാര്യം പറയു നിങ്ങളുടെ സ്ഥാനാർഥി Sonia Gandhi സ്വന്തം മണ്ഡലത്തിൽ എത്ര പ്രാവശ്യം സന്ദർശിച്ചു?. സ്‌മൃതി ചോദിച്ചു. ഒപ്പം 22150 പേരെ ബസ് മുഖേനയും, 8322 പേരെ ട്രെയിൻ മുഖേനയും സ്വന്തം നാട്ടിലെത്തിച്ചിട്ടുണ്ട്, ഓരോരുത്തരുടെയും പേരെടുത്തുപറയാൻ പോലും എനിക്ക് സാധിക്കും, എന്നാൽ സോണിയാജിയ്ക്ക് അതിന് സാധിക്കുമോ എന്നും സ്‌മൃതി ചോദിക്കുന്നു.
आपको मुझसे इतनी मोहब्बत थी ये पता नहीं था .. चलें अब कुछ आपको भी हिसाब दिया जाए 8 महीने 10 बार 14 दिन का हिसाब है मेरे पास... लेकिन ये बताएँ सोनिया जी कितनी बार गयी इस दौरान अपने क्षेत्र में ? https://t.co/8pwANQbbG3
— Smriti Z Irani (@smritiirani) June 1, 2020
4 പതിറ്റാണ്ടുകളായി കോൺഗ്രസിൻ്റെ ഉരുക്ക് കോട്ടയായിരുന്നു അമേഠി. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന Rahul Gandhi യെ മലത്തിയടിച്ചാണ് സ്‌മൃതി അമേഠിയുടെ എംപിയായത്.