Covid Update: രാജ്യത്ത് കൊറോണ വൈറസിന്‍റെ വ്യാപനം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതായത് രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്.
ആരോഗ്യ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 7,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് എന്നത് വ്യാപനത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.
Also Read: Firing At Army Camp: ബത്തിൻഡ സൈനിക ക്യാമ്പില്‍ വെടിവെപ്പ്, 4 പേർ മരിച്ചു
റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ദ്ധന കഴിഞ്ഞ 223 ദിവസത്തിനിടെ ഇന്ത്യയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. അതായത്, 2022 സെപ്റ്റംബർ 1 ന്, രാജ്യത്ത് 7,946 പ്രതിദിന രോഗികള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Also Read: Milk and Food: ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കൊപ്പം പാല്‍ കുടിയ്ക്കുന്നത് അപകടം
കഴിഞ്ഞ ദിവസം ഉണ്ടായ വന്‍ വര്‍ദ്ധനയോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 40,215 ആയി ഉയര്‍ന്നു.
കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും മാരകമായ തോതില്‍ വ്യാപിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക നടപടികള്‍ സ്വീകരിച്ചു വരികയാണ്. കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നര്‍ഗ്ഗ് നിര്‍ദ്ദേശങ്ങളും മുന്നരിയിപ്പുകളും ഇതിനോടകം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ സമയാസമയങ്ങളില്‍ വിലയിരുത്തുകയാണ്. അതേസമയം, കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കുന്നത്.
എന്നാല്‍, "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു. അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...