Saif Ali Khan Attack: ശരീരത്തിലേറ്റത് 5 കുത്തുകൾ, ആശുപത്രിയിലെത്തിച്ചത് മകനുമല്ല! റിപ്പോർട്ടിൽ വൻപൊരുത്തകേടുകൾ; ആക്രമണത്തിന് പിന്നിലെ സത്യമെന്ത്?

ആശുപത്രിയിലെത്തിച്ചത് മകനല്ല, ശരീരത്തിലേറ്റത് 5 കുത്തുകൾ! റിപ്പോർട്ടിൽ വൻപൊരുത്തകേടുകൾ; ആക്രമണത്തിന് പിന്നിലെ സത്യമെന്ത്?   

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 12:19 PM IST
  • സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ടിൽ പൊരുത്തക്കേട്
  • നടന്റെ ശരീരത്തിൽ അഞ്ച് മുറിവുകളെന്ന് റിപ്പോർട്ട്
  • സെയ്ഫ് അലി ഖാന്റെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്
Saif Ali Khan Attack: ശരീരത്തിലേറ്റത് 5 കുത്തുകൾ, ആശുപത്രിയിലെത്തിച്ചത് മകനുമല്ല! റിപ്പോർട്ടിൽ വൻപൊരുത്തകേടുകൾ; ആക്രമണത്തിന് പിന്നിലെ സത്യമെന്ത്?

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ ആശുപത്രി രേഖകളിൽ വൻ പൊരുത്തകേടുകൾ. നടനെ ആശുപത്രിയിൽ എത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തി.

പതിനാറാം തീയതി പുലർച്ചെ 2.30നാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് ആക്രമണം നടക്കുന്നത്. എന്നാൽ നടനെ ആശുപത്രിയിൽ എത്തിച്ചത് 4.10നാണെന്നാണ് ആശുപത്രി രേഖകളിൽ വ്യക്തമാക്കുന്നത്. ബാന്ദ്രയിലെ വസതിയിൽ നിന്ന് സെയ്ഫിനെ ചികിത്സിച്ച ലീലാവതി ആശുപത്രിയിലേക്ക് 10-15 മിനിറ്റ് യാത്രാദൂരം മാത്രമാണുള്ളത്.

Read Also: വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവം തൃശൂരിൽ

ആറ് മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ നേരത്തെ പറഞ്ഞത്.  എന്നാൽ നടന് അഞ്ച് മുറിവുകളെന്ന് മെഡിക്കൽ രേഖകളിൽ പറയുന്നു. അതുപോലെ നടന്റെ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്.

അതിനിടെ നടൻ പൊലീസിന് നൽകിയ മൊഴി പുറത്ത് വന്നു. മക്കളുടെ മുറിയിൽ എത്തിയ അക്രമിയെ താൻ തടഞ്ഞ് മുറുകെ പിടിച്ചെന്നാണ് നടന്റെ മൊഴി. കൈ അയഞ്ഞപ്പോൾ അക്രമി പിൻവശത്ത് തുടരെ കുത്തുകയായിരുന്നു. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടൻ്റെ മൊഴിയിലുണ്ട്. 

 Read Also: 'പൊതുമധ്യത്തിൽ അപമാനിച്ചു'; സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനുമെതിരെ കേസ്

അതേസമയം നടന് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ ബം​ഗ്ലാദേശ് പൗരൻ ഷെരിഫുൽ ഫകിർ യഥാ‍ർത്ഥ പ്രതിയല്ലെന്ന വാദവുമായി പിതാവ് രംഗത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞത് തന്റെ മകനല്ലെന്നും പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പ്രതികരിച്ചു. 

സെയ്ഫ് അലിഖാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം, ബാന്ദ്ര വെസ്റ്റിലുള്ള നടന്റെ സദ്ഗുരു ശരൺ കെട്ടിടത്തിന് പുറത്ത്  പ്രത്യേക സുരക്ഷയാണ് മുംബൈ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി രണ്ട് കോൺസ്റ്റബിൾമാരെ വസതിക്ക് പുറത്ത് വിന്യസിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News