Rashtrapati bhavan: രാഷ്ട്രപതി ഭവൻ.. ലോകത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ്... അറിയാം രാഷ്ട്രപതിഭവനെക്കുറിച്ച്

Rashtrapati bhavan: ലോകത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ പാലസാണ് റെയ്സിനക്കുന്നിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രപതി ഭവൻ. റെയ്‌സിനക്കുന്നിലെ 330 ഏക്കറുള്ള എസ്റ്റേറ്റിന് നടുവില്‍ അഞ്ച് ഏക്കറിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 10:56 AM IST
  • റോമൻ ശൈലിയിലാണ് തൂണുകൾ നിർമ്മിച്ചിരിക്കുന്നത്
  • റോമൻ ശൈലിയെ പിൻപറ്റിയാണ് മേൽത്തട്ടും നിർമ്മിച്ചിരിക്കുന്നത്
  • 1929ലാണ് പ്രഭുവിനായി ഈ കൊട്ടാരം നിർമ്മാണം പൂർത്തിയാക്കിയത്
  • 340 മുറികൾ, രണ്ടരക്കിലോമീറ്റർ നീണ്ട ഇടനാഴി, 190 ഏക്കര്‍ പൂന്തോട്ടം.. അത്ഭുതങ്ങൾ തീർത്തതായിരുന്നു കൊട്ടാരം
Rashtrapati bhavan: രാഷ്ട്രപതി ഭവൻ.. ലോകത്തിലെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ്... അറിയാം രാഷ്ട്രപതിഭവനെക്കുറിച്ച്

പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കുകയാണ് രാജ്യം. ഗോത്രവിഭാഗത്തില്‍ നിന്ന് ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി പദത്തിലേക്ക് ചരിത്രപരമായ ചുവട് വയ്ക്കുന്നത്. രാജ്യതലസ്ഥാനത്തെ റെയ്‌സിനക്കുന്നിലെ രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ പാലസാണ് റെയ്സിനക്കുന്നിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രപതി ഭവൻ. റെയ്‌സിനക്കുന്നിലെ 330 ഏക്കറുള്ള എസ്റ്റേറ്റിന് നടുവില്‍ അഞ്ച് ഏക്കറിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. സര്‍ എഡ്വിന്‍ ലുട്യെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് ഈ കൊട്ടാരത്തിന്റെ വാസ്തുവിദ​ഗ്ധർ. എച്ച് ആകൃതിയിലാണ് രാഷ്ട്രപതി ഭവൻ നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത വാസ്തുശൈലികളുടെ സമ്മേളനമാണ് ഈ കൊട്ടാരം. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാജ്യതലസ്ഥാനം മാറ്റാൻ ജോര്‍ജ് അഞ്ചാമന്റെ 1911ലെ ഡല്‍ഹി ദര്‍ബാറിന് ശേഷം ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. ഇതിനായി വൈസ്രോയിക്കൊരുക്കിയ കൊട്ടാരമാണിത്. വൈസ്രോയിക്കൊട്ടാരം നിർമ്മിക്കാനെത്തിയത് 23,000 തൊഴിലാളികളാണ്. കൊത്തിമിനുക്കിയ സാന്‍ഡ് സ്റ്റോണും മാര്‍ബിളും കൊണ്ട് 17 കൊല്ലമെടുത്താണ് ഈ കൊട്ടാരം നിർമ്മിച്ചത്.

റോമൻ ശൈലിയിലാണ് തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. റോമൻ ശൈലിയെ പിൻപറ്റിയാണ് മേൽത്തട്ടും നിർമ്മിച്ചിരിക്കുന്നത്. 1929ലാണ് പ്രഭുവിനായി ഈ കൊട്ടാരം നിർമ്മാണം പൂർത്തിയാക്കിയത്. നാല് നിലകളിലായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 340 മുറികൾ, രണ്ടരക്കിലോമീറ്റർ നീണ്ട ഇടനാഴി, 190 ഏക്കര്‍ പൂന്തോട്ടം.. അത്ഭുതങ്ങൾ തീർത്തതായിരുന്നു കൊട്ടാരം. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ വൈസ്രോയിക്കൊട്ടാരത്തിന്റെ പേര് ഗവണ്‍മെന്റ് ഹൗസ് എന്നാക്കി. ഡോ.ആര്‍.രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായപ്പോഴാണ് രാഷ്ട്രപതി ഭവനെന്ന പേര് ലഭിച്ചത്. ഇര്‍വിന്‍ പ്രഭു മുതല്‍ മൗണ്ട് ബാറ്റന്‍ വരെയുള്ള വൈസ്രോയിമാര്‍ താമസിച്ച വൈസ്രോയി കൊട്ടാരത്തില്‍ ആദ്യമായി താമസിച്ച ഇന്ത്യക്കാരന്‍ സി.രാജഗോപാലാചാരിയെന്ന, ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു.

ALSO READ: Presidential Oath Ceremony: ജൂലൈ 25ന് രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ കാരണം അറിയുമോ?

1948 ജൂണ്‍ 21ന് കൊട്ടാരത്തിന്റെ സെന്‍ട്രല്‍ ഡോമിലായിരുന്നു സത്യപ്രതിജ്ഞ. അത്യാഡംബരത്തിൽ തെല്ലും ഭ്രമിക്കേണ്ടെന്ന് തീരുമാനിച്ച്, വൈസ്രോയിയുടെ കിടപ്പുമുറിയുടെ രാജകീയത വേണ്ടെന്ന് വച്ച് ചെറിയ കിടപ്പുമുറി തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ മാതൃക പിന്‍ഗാമികളും തുടര്‍ന്നു. അങ്ങനെ വൈസ്രോയിയുടെ കിടപ്പുമുറി രാഷ്ട്രത്തലവന്‍മാര്‍ക്കായുള്ള അതിഥിമുറിയായി മാറി. വൈസ്രോയിക്കൊട്ടാരത്തിലേക്ക് രാഷ്ട്രീയനേതൃത്വം എത്തും മുന്‍പെ, വൈസ്രോയി ക്ഷണിച്ചുകൊണ്ടുപോയത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയായിരുന്നു. വൈസ്രോയിക്കൊട്ടാരത്തിലേക്ക് ഗാന്ധിജി ചർച്ചയ്ക്ക് പോയത് ഉപ്പുനികുതിക്കെതിരെ പ്രതിഷേധമറിയിക്കാന്‍, പ്രഭുവിന്റെ ചായയിലിടാനുള്ള ഉപ്പും കരുതിയാണ്. ഇര്‍വിന്‍പ്രഭുവുമായുള്ള വൈസ്രോയിക്കൊട്ടാരത്തിലെ കൂടിക്കാഴ്ചകള്‍ 1931 മാര്‍ച്ച് അഞ്ചിലെ ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിയിലെത്തിയതും ചരിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News