New Delhi: രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കായി മെഡിക്കൽ ഹെൽപ്പ്ലൈൻ സൗകര്യം ക്രമീകരിച്ച് രാഹുൽ ഗാന്ധി. ഹലോ ഡോക്ടർ എന്ന പേരിലാണ് ഹെൽപ്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്. കൂടുതൽ ഡോക്ടർമാരോട് ഹെല്പ് ലൈനിൽ പങ്ക് ചേരാനും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. +919983836838 എന്ന നമ്പറിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഹെല്പ് ലൈൻ ആരംഭിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി (Rahul Gandhi) ഹെല്പ് ലൈനുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലോകത്തിൽ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുകൾ രേഖപ്പെടുത്തുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 4,01,993 പേർക്കാണ്. മാത്രമല്ല 3523 പേർ കൂടി രോഗബാധ മൂലം മരണപ്പെട്ടു.
ഇന്ത്യയിൽ (India) 3 ലക്ഷം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്‌ത് വെറും 9 ദിവസം കൊണ്ടാണ് പ്രതിദിന കണക്കുകൾ 4 ലക്ഷ്യത്തിലേക്ക് ഉയർന്നത്. മൂന്നാഴ്ചകൾക്ക് മുമ്പാണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യമായി 1 ലക്ഷം പ്രതിദിന കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ALSO READ: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീ പിടുത്തം: 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചു
അതുകൂടാതെ ഇന്ന് കോവിഡ് വാക്‌സിനേഷൻ (Covid Vaccination) മൂന്നാം ഘട്ടമാണ് ആരംഭിക്കും. എന്നാൽ ഈ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം ഘട്ട വാക്‌സിനേഷന് മുന്നോടിയായി വാക്‌സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നത്.
ALSO READ: Covid19: അതീവ ഗുരുതരാവസ്ഥയിൽ ബീഹാർ, ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയും അമേരിക്കയും (America) ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. ഈ പുതിയ നിയമം ലംഘിച്ചാൽ 5 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരം അനുസരിച്ച് അടുത്ത ദിവസങ്ങളിലായി രാജ്യത്തെ കോവിഡ് രോഗബാധ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...