Viral Video: ശ്മശാനത്തിനുള്ളിൽ ആറടി നീളമുള്ള പെരുമ്പാമ്പ്; ഭയചകിതരായി പ്രദേശവാസികൾ

Python Video: പ്രദേശത്ത് നിന്ന് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 11:38 AM IST
  • ശ്മശാനഭൂമിയിലെ ഭീമാകാരനായ പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
  • കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ശ്മശാനത്തിന് സമീപം താമസിക്കുന്നുണ്ട്
  • അതിനാൽ എത്രയും വേ​ഗം വനംവകുപ്പ് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Viral Video: ശ്മശാനത്തിനുള്ളിൽ ആറടി നീളമുള്ള പെരുമ്പാമ്പ്; ഭയചകിതരായി പ്രദേശവാസികൾ

ഹൈദരാബാദ്: ശ്മശാനത്തിൽ ആറടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ഹൈദരാബാദിലെ ഫലക്‌നുമയിലെ ക്വാദ്രി ചമൻ ശ്മശാനത്തിലാണ് പാമ്പിനെ കണ്ടത്. പ്രദേശവാസികളിൽ ചിലരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. പ്രദേശത്ത് നിന്ന് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ശ്മശാനഭൂമിയിലെ ഭീമാകാരനായ പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ശ്മശാനത്തിന് സമീപം താമസിക്കുന്നുണ്ട്. അതിനാൽ എത്രയും വേ​ഗം വനംവകുപ്പ് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിയാസത്ത് ഡെയ്‌ലി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Viral Video: 'അമ്മ പഠിപ്പിക്കും'; അമ്മക്കുരങ്ങിന്റെയും കുഞ്ഞിക്കുരങ്ങിന്റെയും മനോഹരമായ ദൃശ്യങ്ങൾ

വൈറൽ വീഡിയോ: കുരങ്ങുകൾ സാധാരണയായി കൂട്ടമായി ജീവിക്കുന്നവയാണ്. കുഞ്ഞു കുരങ്ങുകൾക്ക് അമ്മയിൽ നിന്ന് വേർപിരിയുമ്പോൾ വിഷാദം ഉണ്ടാകാം. അതിനാൽ അമ്മമാർ കുഞ്ഞിക്കുരങ്ങുകളെ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്വയം ഭക്ഷണം തേടി കണ്ടെത്തുന്നതിനും തനിയെ സ്വന്തം വിശപ്പ് മാറ്റാൻ പ്രാപ്തമാകുന്നതും വരെ കുട്ടിക്കുരങ്ങുകൾ അമ്മയോടൊപ്പം തന്നെ ആയിരിക്കും.

ഒരു അമ്മ കുരങ്ങ് തന്റെ കുഞ്ഞിനെ വാഴപ്പഴം കഴിക്കുന്നതിന് മുമ്പ് തൊലി കളയാൻ സഹായിക്കുന്ന മനോഹരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘മങ്കിയാദോർ’ എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 2,68,000 പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 8,300 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ദൃശ്യങ്ങളിൽ കുഞ്ഞ് കുരങ്ങ് അമ്മയുടെ കൈയിൽ നിന്ന് ഒരു വാഴപ്പഴം പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് കാണാം. പക്ഷേ അവനെ അത് കഴിക്കാൻ അനുവദിക്കുന്നതിന് മുമ്പ് അവൾ അത് ശ്രദ്ധാപൂർവ്വം തൊലി കളയുന്നു.

വാഴപ്പഴത്തിന്റെ തൊലിയുരിഞ്ഞ് കൊടുക്കുന്നതിനിടെ, കുരങ്ങൻ കുഞ്ഞിന്റെ തലയിൽ ഏതാനും തൊലികൾ വീഴുന്നുണ്ട്. പക്ഷേ, അമ്മക്കുരങ്ങ് അത് ശ്രദ്ധയോടെ നീക്കം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. വാഴപ്പഴം കഴിക്കാനായി രണ്ട് പേരും ഒരു മരത്തടിയിലാണ് ഇരിക്കുന്നത്. കുഞ്ഞ് കുരങ്ങിനെ അമ്മ സ്നേഹപൂർവ്വം പരിപാലിക്കുന്നത് കണ്ട് നിരവധി പേരാണ് ഈ വീഡിയോ വളരെ ഹൃദ്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. "ഏറ്റവും ലളിതമായ കാര്യം കാണാൻ വളരെ മനോഹരം," ഒരു ഉപയോക്താവ് പറഞ്ഞു. നിരവധി പേരാണ് വീഡിയോ വളരെ മനോഹരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News