Priyanka Gandhi: പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ഫൂൽപൂരിൽ നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥി?

Priyanka Gandhi:  2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് Zee News വൃത്തങ്ങൾ പറയുന്നു.   

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 07:06 PM IST
  • ഉത്തര്‍ പ്രദേശില്‍ ഗാന്ധി കുടുംബത്തിന് ഏറെ സ്വാധീനമുള്ള മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. ഫൂൽപൂർ, അമേത്തി, റായ്ബറേലി എന്നിവയാണ് അവ
Priyanka Gandhi: പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ഫൂൽപൂരിൽ നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥി?

New Delhi: ലോകം കണ്ട ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് രംഗപ്രവേശം രാജ്യം കാത്തിരിയ്ക്കുന്ന ഒന്നാണ്. കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി ഏത് സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നത് കഴിഞ്ഞ കുറെ മാസങ്ങളായി ചര്‍ച്ചയാണ്. 

Also Read:  INDIA Alliance: ബീഹാറിലെ ഈ 6 സീറ്റുകൾ ജെഡിയു-ആർജെഡി തര്‍ക്കം, വഴങ്ങാതെ ഇരു മുന്നണികളും 

എന്നാല്‍, ഇപ്പോള്‍ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചില സൂചനകള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് Zee News വൃത്തങ്ങൾ പറയുന്നു. 

Also Read:  Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടം!! ചൊവ്വ സംക്രമണം സമ്പത്ത് വര്‍ഷിക്കും 
 
അതിന് കാരണമുണ്ട്. 1952, 1957, 1962 വർഷങ്ങളിൽ ജവഹർലാൽ നെഹ്‌റു ഈ  മണ്ഡലത്തിൽനിന്നും തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. അതിനാല്‍ തന്നെ ഈ മണ്ഡലം ഗാന്ധി കുടുംബത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മണ്ഡലമാണ് എന്ന് പറയാം.

ഉത്തര്‍ പ്രദേശില്‍ ഗാന്ധി കുടുംബത്തിന് ഏറെ സ്വാധീനമുള്ള മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. ഫൂൽപൂർ, അമേത്തി,  റായ്ബറേലി എന്നിവയാണ് അവ. അതേസമയം പ്രിയങ്കയെ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പ്രിയങ്കയ്ക്ക് കോൺഗ്രസ് ടിക്കറ്റ് നൽകുമെന്നും പാര്‍ട്ടി വൃത്തങ്ങൾ പറയുന്നു.

അതേസമയം, തന്‍റെ കന്നി പോരാട്ടത്തില്‍ പ്രിയങ്ക വാരാണസിയിൽ നിന്ന് മത്സരിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.  കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി മോദി വന്‍ ഭൂരിപക്ഷത്തോടെ  വിജയിച്ച മണ്ഡലമാണ് വാരാണസി. പ്രിയങ്ക വാരണാസിയിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായിയും പറഞ്ഞിരുന്നു. 

എന്നാല്‍, പ്രിയങ്കാ ഗാന്ധി ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ പ്രതികരണം നല്‍കിയിട്ടില്ല. 

പ്രിയങ്ക ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽനിന്നും ലോക്‌സഭയില്‍ എത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ചില കാരണങ്ങള്‍ കൂടിയുണ്ട്. അതായത്, ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ട "ഭൂമി"  തിരിച്ചുപിടിക്കാനുള്ള കോൺഗ്രസ് പാര്‍ട്ടിയുടെ പദ്ധതിയാണ് ഇതില്‍ നിന്നും വെളിപ്പെടുന്നത്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News