Karnataka Lorry Accident: കർണാടകയിൽ ലോറി മറിഞ്ഞ് 10 മരണം; 15 പേർക്ക് പരിക്ക്, അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ

കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 25 പേരാണ് അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. 15 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ യെല്ലപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ ​നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2025, 11:01 AM IST
  • 25 പേരാണ് അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്.
  • 15 പേർക്ക് പരിക്കേറ്റു.
  • പരിക്കേറ്റവരെ യെല്ലപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Karnataka Lorry Accident: കർണാടകയിൽ ലോറി മറിഞ്ഞ് 10 മരണം; 15 പേർക്ക് പരിക്ക്, അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ

ബെംഗളൂരു: കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. 25 പേരാണ് അപകട സമയത്ത് ലോറിയിൽ ഉണ്ടായിരുന്നത്. 15 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ യെല്ലപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ ​നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. 

സവനൂരിൽ നിന്ന് കുമ്തയിലേക്ക് പച്ചക്കറിയും ഫ്രൂട്ട്സും വിൽക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 9 പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സവനൂർ സ്വദേശികളായ ഫയാസ് ഇമാം സാബ് ജമഖമ്മദി (40), വസീം മുല്ല മുദഗേരി (25), ഇജാസ് മുഷ്താഖ് മുല്ല (20), സാദിഖ് ഭാഷാ പരാസ് (30), ഗുലാം ഹുസൈൻ ഗുഡുസാബ് ജവാലി (40), ഇംതിയാസ് അഹമ്മദ് ജാഫർ എന്നിവരാണ് മരിച്ചത്. മുളഗേരി (45), അൽഫാസ് ജാഫർ മണ്ടക്കി (25), ജലാനി ബബ്ദുൽ ഗഫാർ സകാത്തി (20), അസ്ലം ബാബു ബെന്നെ (24) എന്നിവരാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News