Parliament Special Session: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം നടക്കുകയാണ്. ലോക ഉറ്റുനോക്കിയ ചന്ദ്രയാന്‍ വിക്ഷേപണം, G20 ഉച്ചകോടി എന്നിവയുടെ വിജയത്തിന് ശേഷം നടക്കുന്ന ഈ പ്രത്യേക സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്.
Also Read: Special Session of Parliament: പാർലമെൻ്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു. ചന്ദ്രയാന്‍റെ വിജയത്തിലൂടെ നമ്മുടെ ത്രിവർണ്ണ പതാക ചന്ദ്രനിൽ പറക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജി 20യുടെ വിജയവും അദ്ദേഹം എടുത്തുകാട്ടി. ജി 20 ഉച്ചകോടിയിലൂടെ ലോകം ഇന്ത്യയെ ശ്രദ്ധിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
Also Read: Characteristics of Monday born people: തിങ്കളാഴ്ച ജനിച്ചവര്‍ ഭാഗ്യശാലികള്‍, ഉന്നത വിജയം എന്നും ഒപ്പം
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വളരെ കുറഞ്ഞ സമയത്തേയ്ക്ക് മാത്രമാണ് എങ്കിലും സുപ്രധാന തീരുമാനങ്ങള്‍ ഈ സമ്മേളനം കൈക്കൊള്ളും എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കി. അതായത്, ഈ പ്രത്യേക സെഷൻ സമയത്തിന്‍റെ കാര്യത്തിൽ ചെറുതാണ് എങ്കിലും ചരിത്രപരമായ പല തീരുമാനങ്ങളും ഈ സമ്മേളനം കൈക്കൊള്ളും, പ്രധാനമന്ത്രി സൂചന നല്‍കി.
#WATCH | Before the commencement of the Special Session of Parliament PM Narendra Modi says, "Success of Moon Mission --- Chandrayaan-3 has hoisted our Tiranga, Shiv Shakti Point has become a new centre of inspiration, Tiranga Point is filling us with pride. Across the world,… pic.twitter.com/sUTPpqCaXu
— ANI (@ANI) September 18, 2023
റിപ്പോര്‍ട്ട് അനുസരിച്ച്, പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പഴയ പാർലമെന്‍റില്‍ ആരംഭിച്ച് ചൊവ്വാഴ്ച ഫോട്ടോ സെഷനുശേഷം തുടർ നടപടികൾക്കായി പുതിയ പാർലമെന്‍റിലേക്ക് മാറ്റുകയും ചെയ്യും.
5 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക സമ്മേളനം പാർലമെന്‍റിന്‍റെ പഴയ കെട്ടിടത്തിൽ ആരംഭിക്കും, അതായത് സമ്മേളനം പഴയ പാർലമെന്‍റിൽ ആരംഭിക്കും. 75 വർഷത്തെ പാർലമെന്‍ററി യാത്രയുടെ നേട്ടങ്ങളും പാഠങ്ങളും ആദ്യ ദിവസം ഇരുസഭകളിലും ചർച്ച ചെയ്യും. ഈ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാപന പ്രസംഗം ഉണ്ടാകുമെന്നാണ് സൂചന. സെപ്റ്റംബർ 19, വിനായക ചതുര്‍ഥി ദിനത്തില്‍ പാർലമെന്‍റ് നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
ഈ സമ്മേളനത്തിനായി സർക്കാർ ലിസ്റ്റ് ചെയ്ത 4 ബില്ലുകളുണ്ട്. എന്നാൽ, ഈ ബില്ലുകൾ പാസാക്കുന്നതിനായി മാത്രമല്ല സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചത്, മറഞ്ഞിരിക്കുന്ന മറ്റ് അജണ്ടകളും ഉണ്ട് എന്നാണ് പ്രതിക്ഷത്തിന്‍റെ ആരോപണം.
പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് സർക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...