മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി; സാമുദായിക സംവരണം 50 ശതമാനം എന്നതിൽ ഇനി മാറ്റമില്ല

മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം എന്ന ആശയം നേരത്തെ സംസ്ഥാന സർക്കാർ പാസ്സാക്കിയിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : May 5, 2021, 12:02 PM IST
  • പിന്നോക്ക സംവരണം എന്ന നിലയിൽ മാറാത്ത സംവരണം ഉൾപ്പെടു്ത്തിയ വിധിയും റദ്ദാക്കി
  • 16 ശതമാനം സംവരണം എന്ന ആശയം നേരത്തെ സംസ്ഥാന സർക്കാർ പാസ്സാക്കിയിരുന്നു
  • 1992ലെ ഇന്ദിരാ സാഹ്നി v/s യൂണിയൻ ഒാഫ് ഇന്ത്യ കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ല
  • ജൂലൈ 2019ലാണ് കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുന്നത്.
മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി; സാമുദായിക സംവരണം 50 ശതമാനം എന്നതിൽ ഇനി മാറ്റമില്ല

ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാർ പാസ്സാക്കിയ മറാത്താ സംവരണ റദ്ദാക്കി സുപ്രീം കോടതി വിധി (Supreme Court). സംവരണം 50 ശതമാനം എന്നതിൽ ഇനി മാറ്റമില്ലെന്നും വിധി ഭരണഘടനാ വിധേയമാണെന്നും കോടതി വ്യക്തമാക്കി. 

പിന്നോക്ക സംവരണം എന്ന നിലയിൽ മറാത്ത സംവരണം ഉൾപ്പെടു്ത്തിയ വിധിയും റദ്ദാക്കി.മറാത്ത് വിഭാഗത്തിന് 16 ശതമാനം സംവരണം എന്ന ആശയം നേരത്തെ സംസ്ഥാന സർക്കാർ പാസ്സാക്കിയിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തിയത്.

ALSO READ: Covid രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുന്നത് കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് High Court

1992ലെ ഇന്ദിരാ സാഹ്നി v/s യൂണിയൻ ഒാഫ് ഇന്ത്യ കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്നും ഭരണഘട നയിലെ (Constitution) 9-ാം ഷെഡ്യൂളിന്റെ ലംഘനം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ ഭരണഘടനാ സ്ഥാപനമാക്കി മാറ്റിയതോടെ കേന്ദ്രസർക്കാറാണ് ഇനി ഇത്തരം കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും കോടതി വിശദീകരിച്ചു.

ALSO READ: Covid Updates: രാജ്യത്തെ കോവിഡ് മരണനിരക്ക് വീണ്ടും റെക്കോർഡിലേക്ക്; 3780 പേർ കൂടി രോഗബാധ മൂലം മരണപ്പെട്ടു

ജൂലൈ 2019ലാണ് കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുന്നത്. കേസ് ആദ്യം പരിഗണിച്ച മൂന്നംഗ ബഞ്ച് വിഷയം ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു.കഴിഞ്ഞ മാർച്ചിലാണ് കേസിലെ വാദം പൂർത്തിയായത്. ജസ്റ്റിസ് അശോക് ഭൂഷൺ,എൽ,നാഗേശ്വര റാവു,എസ്,അബ്ദുൾ നസീർ,ഹേമന്ദ് ഗുപ്ത,എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News