ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ന് മുതൽ പുത്തൻ വാക്സിൻ നയം നിലവിൽ വരും. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായാണ് ലഭിക്കുക. ഇതുവരെ 45 വയസ്സിന് മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്സിൻ ലഭിച്ചിരുന്നത്. ഇന്ന് മുതൽ വീണ്ടും വാക്സിൻ ലഭിച്ച് തുടങ്ങും.
2021 ഡിസംബര്‍ മാസത്തോടെ സമ്പൂർണ വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിൻറെ ലക്ഷ്യം. 75 ശതമാനത്തോളം വാക്സിൻ സംഭരിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഇത് സംബന്ധിച്ച് വ്യക്തത ആവുന്നതേയുള്ളു.
ALSO READ: Covid Vaccine എടുത്താല്‍ രണ്ട് മാസത്തേക്ക് ഗര്‍ഭധാരണം പാടില്ല, ആരോഗ്യ വിദഗ്ധര്‍
നിലവിലെ വാക്സിൻ നിരക്ക് പ്രകാരം കോവിഷീല്‍ഡ് ഡോസ് ഒന്നിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും സ്പുടിനിക് വാക്‌സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാവുന്ന നിരക്ക്. തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 180 രൂപവരെയും സര്‍വീസ് ചാര്‍ജും ഈടാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...