Delhi Liquor Scam Update: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ്‌ 12 വരെ നീട്ടി

Delhi Liquor Scam Update: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ്‌ 12 വരെ നീട്ടി. ജാമ്യം നിഷേധിച്ചുകൊണ്ട്  ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2023, 10:59 AM IST
  • ഡല്‍ഹി മദ്യ നയത്തില്‍ ക്രമക്കേടുകള്‍ നടത്തി എന്ന ആരോപണത്തില്‍ CBI, ED അന്വേഷണം നേരിടുന്ന സിസോദിയ കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്..
Delhi Liquor Scam Update: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ്‌ 12 വരെ നീട്ടി

New Delhi: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ്‌ 12 വരെ നീട്ടി. ജാമ്യം നിഷേധിച്ചുകൊണ്ട്  ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഡല്‍ഹി മദ്യ നയത്തില്‍ ക്രമക്കേടുകള്‍ നടത്തി എന്ന  ആരോപണത്തില്‍  CBI, ED അന്വേഷണം നേരിടുന്ന സിസോദിയ കഴിഞ്ഞ ഫെബ്രുവരി 26 മുതല്‍  ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.... 

Also Read:   Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് ഇനി ലോവര്‍ ബര്‍ത്ത് ഈസിയായി ലഭിക്കും !! 

ഏപ്രിൽ 25 ന് ഏജൻസി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന്‍റെ ഇ-പകർപ്പ് സിസോദിയയ്ക്ക് നൽകാൻ പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ സിബിഐയോട് നിർദ്ദേശിച്ചു അതേസമയം, കേസിൽ അപൂർണ്ണമായ അന്വേഷണമാണ് അന്വേഷണ ഏജൻസി ഫയൽ ചെയ്തിരിക്കുന്നതെന്ന് അവകാശപ്പെട്ട് എഎപി നേതാവിന് നിയമപരമായ / സ്ഥിര ജാമ്യം അനുവദിക്കണമെന്ന് വാദത്തിനിടെ സിസോദിയയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്ന് ഏജൻസി റിപ്പോര്‍ട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അഭിഭാഷകൻ ഋഷികേശിന്‍റെ വാദം.

Also Read:  Special Casual Leave: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, സ്പെഷ്യല്‍ കാഷ്വൽ ലീവ് 42 ദിവസമാക്കി ഉയര്‍ത്തി

ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

സിസോദിയയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗുരുതരമാണ് എന്നും കേസിന്‍റെ ഈ ഘട്ടത്തിൽ ജാമ്യത്തിന് അർഹനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. കൂടാതെ, അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നും  കേസില്‍ സിസോദിയയുടെ പങ്ക്, കേസില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ കേസില്‍ അവരുടെ പ്രത്യേക റോള്‍  തുടങ്ങിയ കാര്യങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍  അറിയിച്ചു. 

മദ്യ നയ അഴിമതി ഗൂഢാലോചനയിൽ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് സിസോദിയ വഹിച്ചിരുന്നുവെന്നും പ്രസ്തുത ഗൂഢാലോചനയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രസ്തുത നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സിസോദിയ ഏറെ ഇടപെട്ടിരുന്നുവെന്നും സിബിഐ പറയുന്നു.

ഈ കേസില്‍ 26.02.2023 -ന് സിൽ അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News