ചെന്നൈ: കുവൈത്തിൽൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. ദുരന്തത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്.
Also Read: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ് NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം
മരിച്ചവരുടെ കുടുംബങ്ങളോട് മുഖ്യമന്ത്രി സ്റ്റാലിൻ അനുശോചനം അറിയിച്ചിട്ടുണ്ട്. കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയുമുണ്ടായി. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള വീരച്ചാമി മാരിയപ്പന്‍, കടലൂര്‍ ജില്ലയില്‍ നിന്നുള്ള കൃഷ്ണമൂര്‍ത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദന്‍ ശിവശങ്കര്‍, ട്രിച്ചി ജില്ലയില്‍ നിന്നുള്ള രാജു എബമേശന്‍, രാമനാഥപുരം ജില്ലയില്‍ നിന്നുള്ള കറുപ്പണ്ണന്‍ രാമു, തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ള ഭുനാഫ് റിച്ചാര്‍ഡ്, വില്ലുപുരം ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്.
Also Read: ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസിന്‍റെ സര്‍പ്രൈസ്; ശ്രീതു പുറത്ത്
അതേസമയം കുവൈത്ത് തീപിടിത്തത്തില്‍ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു ഇന്ത്യക്കാരനും മരിച്ചതിനെ തുടർന്നാണ് മരണസംഖ്യ 50 ആയത് എന്നാണ് റിപ്പോർട്ട്. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണ്.
Also Read: വ്യാഴത്തിൻ്റെ രാശിമാറ്റം: ഇന്ന് മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!
കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അഗ്നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിൽ എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.