പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് സഞ്ജയ് ശർമ എന്ന ബാങ്ക് സുരക്ഷാ ജീവനക്കാരൻ മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശർമയെ പുൽവാമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 40 വർഷമായി സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു സഞ്ജയ് ശർമ.
പ്രാദേശിക മാർക്കറ്റിലേക്കുള്ള യാത്രാമധ്യേ പുൽവാമയിൽ നിന്നുള്ള സഞ്ജയ് ശർമ എന്ന ന്യൂനപക്ഷ വിഭാഗക്കാരന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രദേശത്ത് സായുധ സേന കാവൽ ഉണ്ടായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയെന്ന് കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Terrorists fired upon one civilian from minority namely Sanjay Sharma
S/O Kashinath Sharma R/O Achan Pulwama while on way to local market. He was shifted to hospital however, he succumbed to injuries. There was Armed guard in his village. Area cordoned off. Details shall follow.— Kashmir Zone Police (@KashmirPolice) February 26, 2023
കഴിഞ്ഞയാഴ്ച ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്ന് ഹിസ്ബുൽ മുജാഹിദ്ദീൻ സംഘടനയിലെ മൂന്ന് തീവ്രവാദികളെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹതിപോരയിലെയും ബെഹിബാഗിലെയും പോലീസ് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് പോലീസ് വക്താവ് പറഞ്ഞു.
Terrorists fired upon one civilian from minority namely Sanjay Sharma from Pulwama while on way to local market. He was shifted to hospital however, he succumbed to injuries. There was Armed guard in his village. Area cordoned off. Details shall follow: Kashmir Police pic.twitter.com/cX5m9LaXdf
— ANI (@ANI) February 26, 2023
പ്രതികളുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, 2 പിസ്റ്റൾ മാഗസിനുകൾ, 13 പിസ്റ്റൾ റൗണ്ടുകൾ എന്നിവ പോലീസ് കണ്ടെടുത്തു. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ ഇവർ തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെന്ന് കണ്ടെത്തിയെന്നും ഇവർ തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...