Joshimath Sinking: ജോഷിമഠ് പ്രതിസന്ധി, ഉന്നതതല യോഗം വിളിച്ചു ചേർത്ത് അമിത് ഷാ
Joshimath Sinking Update:ജോഷിമഠ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ എല്ലാ വിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ആർകെ സിംഗ്, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര ഷെഖാവത്ത് എന്നിവരും നോർത്ത്, സൗത്ത് ബ്ലോക്ക് ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് മുന്‍പ് തന്നെ ബുധനാഴ്ച, ജോഷിമഠിലെ സ്ഥിതിഗതികൾ അമിത് ഷായ്ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചിരുന്നു. വിഷയം കേന്ദ്ര സര്‍ക്കാരിന്‍റെ നിരീക്ഷണത്തിലാണ്. ജോഷിമഠിൽ നടക്കുന്ന ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ദുരിതബാധിതർക്കൊപ്പമാണെന്നും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ജോഷിമഠിലെത്തിയ ധാമി രാത്രി വൈകുവോളം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും അവിടെ താമസിക്കുന്നവരുമായി സംവദിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. ജോഷിമഠിലെ പ്രശസ്തമായ നരസിംഹ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ദിവസം ആരംഭിച്ച അദ്ദേഹം സർക്കാർ ദുരിതബാധിതർക്കൊപ്പമാണെന്നും ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും പറഞ്ഞു. എൻഡിആർഎഫ്, എസ് ഡി ആർ എഫ് ടീമുകൾ സ്ഥലത്തുണ്ട്.
നിലവില്‍ ജോഷിമഠില്‍ 723 കെട്ടിടങ്ങളാണ് അപകടനിലയില്‍ കണ്ടെതിയിരിയ്ക്കുന്നത്. അതില്‍ 145 കുടുംബങ്ങളെ ഇതിനോടകം താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്.
ജോഷിമഠിലെ ദുരിതബാധിത കുടുംബങ്ങൾക്കുള്ള പുനരധിവാസ പാക്കേജിന്‍റെയും ഇടക്കാല പാക്കേജിന്‍റെ വിതരണത്തിന്‍റെയും നിരക്ക് നിശ്ചയിക്കാൻ ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാനയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...