INDIA Alliance Meeting: മുംബൈയിൽ ഇന്ന് നിര്‍ണ്ണായക പ്രതിപക്ഷ യോഗം, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് കാതോര്‍ത്ത് രാജ്യം

INDIA Alliance Meeting:  മുംബൈയില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിൽ പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നാണ് സൂചന. ആഗസ്റ്റ്‌ 31 ന് വൈകുന്നേരം മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 28 പാര്‍ട്ടികളുടെ നേതാക്കളാണ് ഒന്നിയ്ക്കുന്നത്‌.   

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 11:56 AM IST
  • പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പ്രധാനമന്ത്രി പദത്തിന്‍റെ പേരിൽ ഒരു സമവായത്തിലെത്താൻ കഴിയുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
INDIA Alliance Meeting: മുംബൈയിൽ ഇന്ന് നിര്‍ണ്ണായക പ്രതിപക്ഷ യോഗം, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് കാതോര്‍ത്ത് രാജ്യം

Mumbai: 2024  ല്‍ നടക്കനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഭരിയ്ക്കുന്ന BJPയെ  നേരിടാന്‍ പ്രതിപക്ഷം ഒന്നിച്ചിരിയ്ക്കുകയാണ്. അതായത്, കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ രാജ്യത്തെ ചെറുതും വലുതുമായ 26 പാര്‍ട്ടികളാണ്‌ NDA യെ നേരിടാന്‍ ഒന്നിച്ചിരിയ്ക്കുന്നത്.

Also Read:  Don't dos on Thursday: വ്യാഴാഴ്ച അറിയാതെപോലും ഇക്കാര്യങ്ങള്‍  ചെയ്യുന്നത് ദോഷം, ദാരിദ്ര്യം ഫലം 
 
INDIA എന്ന പേരില്‍ രൂപീകരിച്ചിരിയ്ക്കുന്ന ഈ സഖ്യത്തിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന് മുംബൈയില്‍ നടക്കുകയാണ്. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട ഈ യോഗം ഏറെ പ്രധാന്യമര്‍ഹിക്കുന്നതായി കണക്കാക്കപ്പെടുന്നു.  സീറ്റ് വിഭജനം മുതൽ സഖ്യത്തിന്‍റെ ലോഗോ, പതാക, കോഓർഡിനേറ്റർമാര്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ സഖ്യത്തിന് വളരെ വേഗം തീരുമാനം കൈക്കൊള്ളേണ്ട സാഹചര്യമാണ്.

Also Read:  CBSE Board Exams 2024: ബോർഡ് പരീക്ഷകൾക്ക് 75% ഹാജർ നിർബന്ധം, സിബിഎസ്ഇയുടെ  നിയമങ്ങൾ അറിയാം  

എന്നാല്‍ ഇതിനെല്ലാം ഉപരിയായി പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അതായത്,  പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പ്രധാനമന്ത്രി പദത്തിന്‍റെ പേരിൽ ഒരു  സമവായത്തിലെത്താൻ കഴിയുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് കോട്ടം തട്ടിക്കും എന്ന കാര്യം മുന്നണിയ്ക്ക് വ്യക്തമാണ്‌.  

മുംബൈയില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിൽ പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നാണ് സൂചന. ആഗസ്റ്റ്‌ 31 ന് വൈകുന്നേരം മുതല്‍ മുംബൈയില്‍ ആരംഭിക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 28 പാര്‍ട്ടികളുടെ നേതാക്കളാണ് ഒന്നിയ്ക്കുന്നത്‌.      

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ NDAയെ നേരിടാൻ സംയുക്ത പ്രചാരണ തന്ത്രം പ്രഖ്യാപിക്കാനും സഖ്യത്തിന്‍റെ പൊതുമിനിമം പരിപാടി തയാറാക്കാനും രാജ്യത്തുടനീളം പ്രചാരണ ത്തിനായുള്ള സംയുക്ത പദ്ധതികൾ തയ്യാറാക്കാനും സീറ്റ് വിഭജനത്തിന് ചില കമ്മിറ്റികൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. 

സൂചനകള്‍ അനുസരിച്ച് യോഗത്തില്‍ താഴെപ്പറയുന്ന വിഷയങ്ങളില്‍ തീരുമാനം പ്രതീക്ഷിക്കാം

1. INDIA സഖ്യത്തിന്‍റെ ലോഗോ തീരുമാനിക്കും.

2. INDIA സഖ്യത്തിന്‍റെ ആസ്ഥാനം ഡൽഹിയിലാക്കാനുള്ള നിർദേശം ചർച്ച ചെയ്യും.

3. INDIA സഖ്യത്തിന്‍റെ കൺവീനർ സ്ഥാനത്തേക്കുള്ള നിർദ്ദേശം ചർച്ച ചെയ്യാം.

4. ഏകോപന സമിതി രൂപീകരണത്തിന് അന്തിമരൂപം നൽകുന്നത് സംബന്ധിച്ച ചർച്ചകളും നടക്കും.

5. ഒരു പൊതു മിനിമം പ്രോഗ്രാമിനുള്ള നിർദ്ദേശം ചർച്ച ചെയ്യാം.

6. സഖ്യത്തിന്‍റെ വക്താക്കളെ നിയമിക്കുന്നതിനുള്ള നിർദ്ദേശം ചർച്ച ചെയ്യും.

7. ഭാവിയിൽ ബഹുജന റാലി നടത്തുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടാകും.

8. INDIA സഖ്യത്തിന്‍റെ വിപുലീകരണത്തെക്കുറിച്ചും കൂടുതൽ പാർട്ടികൾ സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടാകും 

9. സീറ്റുകളുടെ ഏകോപനവും സീറ്റ് പങ്കിടൽ സമവാക്യവും ചർച്ച ചെയ്യും.

10. തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിക്കാനുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ചര്‍ച്ചകള്‍ ഉണ്ടാകാം. 
 
മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ മറ്റ് ചില പ്രാദേശിക പാർട്ടികളും  പങ്കെടുത്തേക്കുമെന്ന തരത്തില്‍ സൂച്ചനകള്‍ പുറത്തുവരുന്നുണ്ട്.  കൂടാതെ, യോഗത്തിൽ ഇന്ത്യൻ സഖ്യത്തിനായി ഒരു ഗവേഷണ വിഭാഗം രൂപീകരിക്കുമെന്നും 5 മുതൽ 10 വരെ വക്താക്കളെ തിരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്. ദേശീയ അജണ്ടയ്ക്കായി ഒരു കമ്മിറ്റി,  മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ മാനേജ്‌മെന്‍റിനും കമ്മിറ്റി, ഇന്ത്യ സഖ്യത്തിന്‍റെ സംയുക്ത പ്രവർത്തനത്തിന്‍റെ രൂപരേഖ തുടങ്ങിയവയും തയ്യാറാക്കുമെന്നാണ് സൂചനകള്‍.  

പ്രധാനമന്ത്രി സ്ഥാനം അവകാശപ്പെട്ട് നിരവധി പേര്‍...!! 

INDIA സഖ്യത്തില്‍ നിന്നും ഇപ്പോള്‍ നിരവധി പേരുകളാണ് പ്രധാനമന്ത്രി സ്ഥാനം  അവകാശപ്പെട്ട്  ഉയര്‍ന്നുവന്നിരിയ്ക്കുന്നത്‌. ബുധനാഴ്ചയാണ് ആം ആദ്മി പാർട്ടി അരവിന്ദ് കെജ്‌രിവാളിന്‍റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്. എന്നാല്‍, പിന്നീട് പാർട്ടി ഇത് നിഷേധിച്ചു. സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിച്ച് അഖിലേഷ് യാദവിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചു കൊണ്ട് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ജെഡിയു, TMC തുടങ്ങിയ പാര്‍ട്ടികളും തങ്ങളുടെ നേതാക്കളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരാർത്ഥികളായി പ്രഖ്യാപിച്ചിരുന്നു. അതായത്, സഖ്യത്തിലേർപ്പെട്ട കക്ഷികൾ ഒറ്റക്കെട്ടാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആഭ്യന്തര കലഹം തുടരുകയാണ് എന്ന് വ്യക്തം.  

INDIA സഖ്യത്തിന്‍റെ രണ്ടു ദിവസത്തെ നിര്‍ണ്ണായക യോഗം മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് നടക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) യുടെ മൂന്നാമത്തെ യോഗമാണ് മുംബൈയില്‍ നടക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)

 

Trending News