New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,773 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 13.7% കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Health Ministry) കണക്കുകൾ അനുസരിച്ച് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,32,158 പേരാണ്.
India reports 30,773 new #COVID19 cases, 38,945 recoveries & 309 deaths in the last 24 hours, as per Union Health Ministry
Active cases: 3,32,158
Total cases: 3,34,48,163
Total recoveries: 3,26,71,167
Death toll: 4,44,838
Total vaccination: 80,43,72,331(85,42,732 in last 24 hrs) pic.twitter.com/qs8VNvF7kY— ANI (@ANI) September 19, 2021
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത്‌വിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 38,945 പേർ കോവിഡ് രോഗമുക്തി നേടി. കോവിഡ് രോഗബാധയെ തുടർന്ന് 309 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,34,48,163 പേർക്കാണ്.
ALSO READ: India Covid Vaccination : പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി വാക്‌സിൻ ഡോസുകൾ നൽകി രാജ്യം
രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ .99 ശതമാനം പേർ മാത്രമാണ് നിലാവിൽ ചികിത്സയിൽ കഴിയുന്നത്. ആകെ 3,26,71,167 പേർ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ ആകെ 4,44,838 പേർ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 80,43,72,331 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 19,325 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മാത്രമല്ല 143 മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്.
ALSO READ: Covid Death: ന്യൂമോണിയയും കോവിഡ് ബാധയും ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി അമ്മ മരിച്ചു
കേരളത്തിലെ കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലും കേരളത്തിലെ വിദ്യാലയങ്ങൾ നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. മുഖ്യമന്ത്രി (Chief Minister) പിണറായി വിജയൻ വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്ന് മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണം. 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA