Himachal Pradesh Landslide: ദുരിതമൊഴിയാതെ ഹിമാചൽ; മരണസംഖ്യ 51, നിരവധി പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു  

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 09:01 AM IST
  • ഷിംലയിലുണ്ടായ മണ്ണിടിച്ചിലിലാണ് 14 പേർ മരിച്ചത്.
  • സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് മരിച്ചത് 9 പേരാണ്.
  • കൂടാതെ പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
Himachal Pradesh Landslide: ദുരിതമൊഴിയാതെ ഹിമാചൽ; മരണസംഖ്യ 51, നിരവധി പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി ഇതുവരെ 51 പേർ മരിച്ചതായി മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. ഷിംലയിലുണ്ടായ മണ്ണിടിച്ചിലിലാണ് 14 പേർ മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് മരിച്ചത് 9 പേരാണ്. കൂടാതെ പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളോട് സുരക്ഷിതരായി വീടിനുള്ളിൽ തന്നെ തുടരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അവിടങ്ങളിൽ നിന്നും മാറണമെന്നും വിനോദസഞ്ചാരികൾ ഈ സമയം സ്ഥലം സന്ദർശിക്കാനെത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 752 റോഡുകളാണ് ഹിമാചലിൽ അടച്ചിട്ടിരിക്കുന്നത്. ഹിമാചൽ കൂടാതെ ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ തിങ്കളാഴ്ച 4 പേരാണ് മരിച്ചത്. 9 പേരെ കാണാതായിട്ടുണ്ട്. ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

Also Read: Independence Day 2023: ഇന്ത്യയുടെ പെൺമക്കൾക്ക് എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയണം: ദ്രൗപതി മുർമു

 

മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം തുടങ്ങി പ്രകൃതി ക്ഷോഭങ്ങള്‍ ഹിമാചലിൽ മാസങ്ങളായി തുടരുകയാണ്. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മേഘവിസ്‌ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചലിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ബിയാസ് നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. മേഘവിസ്ഫോടനങ്ങളെ തുടർന്ന് നിരവധി വീടുകൾ ഒലിച്ചുപോയി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സോളൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയാണ് ഹിമാചലിനെ ദുരിതത്തിലാക്കിയ മഴക്കെടുത്തിയുണ്ടായത്. മണ്ഡി - മണാലി - ചണ്ഡിഗഢ് ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നിരവധി ആളുകളെ മാറ്റി പാർപ്പിച്ചു. 

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. മൺസൂ്‍ ആഘാതത്തിൽ 7020.28 കോടി രൂപയുടെ നഷ്ടം ഇതുവരെ സംസ്ഥാനത്ത്ുണ്ടായതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News