New Delhi: രാജ്യത്ത് എല്ലാ വർഷവും രണ്ട് സീസണുകളിലായി പനി പടരുന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യം ജനുവരി മുതൽ മാർച്ച് വരെയും രണ്ടാമത്തേത് മൺസൂൺ അവസാനിച്ചതിന് ശേഷവും. ഈ സമയത്ത്, ഇന്ത്യയിൽ വൈറൽ പനി കേസുകളിൽ വന്‍ കുതിച്ചു ചാട്ടം ഉണ്ടാകാറുണ്ട്.
ഇപ്പോള്‍ രാജ്യത്ത് പടരുന്നത് H3N2 ഇൻഫ്ലുവൻസ ആണ്. അപകടകരമല്ല എങ്കിലും ഈ വൈറസ് ബാധിച്ച് ഇതിനോടകം രണ്ടുപേര്‍ മരിക്കാനിടയിട്ടുണ്ട്. കര്‍ണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് H3N2 ഇൻഫ്ലുവൻസ മൂലം മരണം സ്ഥിരീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.
Also Read: H3N2 Influenza Update: H3N2 ഇൻഫ്ലുവൻസ മൂലം രാജ്യത്ത് 2 മരണം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
അതേസമയം, H3N2 ഇൻഫ്ലുവൻസ സംബന്ധിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഈ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഇൻഫ്ലുവൻസയില്‍ നിന്ന് എപ്പോള്‍ ആശ്വാസം ലഭിക്കും? എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
H3N2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് കർണാടക, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണം വീതം സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസിന്‍റെ യുഗത്തിലേക്ക് മടങ്ങുമോ എന്ന ഭയം ജനങ്ങളുടെ മനസ്സിൽ കടന്നുകൂടിയിരിയ്ക്കുകയാണ്. H3N2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച മുതിർന്നവരും കുട്ടികളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മാർച്ച് അവസാനത്തോടെ പനി ബാധിതരുടെ എണ്ണം കുറയുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഓരോ വർഷവും രണ്ട് സീസണുകളാണ് പനി പടരുന്നത്. ആദ്യം ജനുവരി മുതൽ മാർച്ച് വരെയും രണ്ടാമത്തേത് മൺസൂൺ അവസാനിച്ചതിന് ശേഷവും. ഇന്ത്യയിൽ വൈറൽ പനി കുതിച്ചുയരുന്ന സമയമാണിത്. ഒപിഡിയിലെ പനി കേസുകളും അഡ്മിറ്റ് ചെയ്ത രോഗികളും നിരീക്ഷണത്തിലാണ്.
H3N2 ഇരകളിൽ പകുതിയും
ഐസിഎംആർ പറയുന്നതനുസരിച്ച്, ഡിസംബർ 15 മുതൽ എല്ലാ പനി കേസുകളിലും പകുതിയിലും ഇൻഫ്ലുവൻസ എയുടെ സബ്ടൈപ്പ് എച്ച് 3 എൻ 2 കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ പകുതിയും H3N2 ബാധിതരാണ്. പ്രവേശിപ്പിക്കപ്പെട്ട ആകെ രോഗികളിൽ 92% പേർ പനിയും 86% ചുമയും 27% പേർ ശ്വാസതടസ്സവും നേരിട്ടിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ ഡാറ്റ എന്താണ് പറയുന്നത് (H3N2 സംബന്ധിച്ച ഏറ്റവും പുതിയ ഡാറ്റ ഇപ്രകാരം)
മാർച്ച് 9 വരെ രാജ്യത്ത് 3,038 പേർക്ക് H3N2 ഇൻഫ്ലുവൻസ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,200 കേസുകൾ ജനുവരി മാസത്തിലും 1300 കേസുകൾ ഫെബ്രുവരിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാർച്ച് മാസത്തെ കുറിച്ച് പറയുകയാണെങ്കിൽ മാർച്ച് 9 വരെ മാത്രം 486 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എല്ലാത്തരം വൈറൽ പനിയും ചേർത്തുനോക്കിയാൽ, ജനുവരിയിൽ 4 ലക്ഷത്തോളം കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഫെബ്രുവരിയിൽ 4, 36,000വും മാർച്ച് മാസത്തിലെ 9 ദിവസങ്ങളിൽ മാത്രം 1, 33,000 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
H1N1 ന്‍റെ ചരിത്രം
2009-2010 കാലഘട്ടത്തിൽ H1N1 ഇന്ത്യയിൽ വൻ നാശം വിതച്ചുവെന്നു പറയാം. അതിനെ പൊതുഭാഷയിൽ പന്നിപ്പനി എന്നു വിളിച്ചു. ഐസിഎംആറിന്‍റെ ഇന്ത്യയിലെ 27 ഗവേഷണ ലാബുകളും ഈ കേസുകൾ പഠിക്കുന്നുണ്ട്. പഠനമനുസരിച്ച്, നിലവിൽ ഇന്ത്യയിൽ മൂന്ന് തരം വൈറസുകൾ സജീവമാണ്, അതിൽ ഇൻഫ്ലുവൻസ എ വൈറസിന്‍റെ ഏറ്റവും സാധാരണമായ ഉപവിഭാഗം H3N2 ആണ്. ഈ വൈറസ് ആണ് ഇപ്പോള്‍ രാജ്യമൊട്ടാകെ പകരുന്നത്.
എന്ത് മരുന്ന് പ്രവർത്തിക്കും
WHO നിര്‍ദ്ദേശം അനുസരിച്ച്, H3N2 ചികിത്സയിൽ Oseltamivir ഉപയോഗപ്രദമാകും. നേരത്തെ എച്ച്1എൻ1 പടർന്നപ്പോൾ ഈ മരുന്ന് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് ടാമിഫ്ലു എന്ന ബ്രാൻഡിന് കീഴിൽ വിൽക്കുന്നു, എളുപ്പത്തിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികൾ ഈ മരുന്ന് സൗജന്യമായി നൽകുന്നു.
H3N2 വൈറസിനെ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ ഐസിഎംആർ പുറത്തിറക്കി
H3N2 ഇൻഫ്ലുവൻസ മറ്റ് വൈറസുകളേക്കാൾ അപകടകരമാണ്. ഇതുമൂലം ബുദ്ധിമുട്ടുന്ന രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ഐസിഎംആർ നിർദേശം നൽകിയിരിക്കുന്നത്.
ഉപദേശത്തിന്‍റെ പ്രധാന കാര്യങ്ങൾ
1. മാസ്ക് ധരിക്കുക, തൽക്കാലം തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.
2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടുക.
3. കണ്ണിലും മൂക്കിലും ആവർത്തിച്ച് തൊടരുത്.
4. പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കുക.
5. ഹസ്തദാനം ഒഴിവാക്കാം
6. പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
7. ആൻറിബയോട്ടിക്കുകൾ ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിയ്ക്കുക.
8. കൂട്ടമായി ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...