മധ്യ പ്രദേശ്: Chlorine leak: ഭോപ്പാലിലെ ജലശുദ്ധീകരണ ശാലയിൽ ക്ലോറിൻ (chlorine) വാതകം ചോർന്നതായി റിപ്പോർട്ട്. ഇതിനുപിന്നാലെ ശ്വാസ തടസം നേരിട്ട മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിരവധി പേർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും, കണ്ണുകളിൽ അസ്വസ്ഥത ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. വാതക ചോർച്ചയെത്തുടർന്ന് നിരവധി ആളുകൾക്ക് താൽക്കാലികമായി വീട് ഒഴിയേണ്ടി വന്നുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read: Coimbatore Blast: കോയമ്പത്തൂർ സ്ഫോടനക്കേസ്: സ്‌ഫോടനത്തിൽ വൻ ഗൂഢാലോചന; ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര!
വിവരമറിഞ്ഞ് ഭോപ്പാൽ കളക്ടറും മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറും സ്ഥലത്തെത്തുകയും വാതക ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു. പ്രദേശത്തെ ജലശുദ്ധീകരണ പ്ലാന്റിൽ സ്ഥാപിച്ചിരുന്ന 900 കിലോ ഭാരമുള്ള ക്ലോറിൻ ഗ്യാസ് സിലിണ്ടറിന്റെ നോസലിലുണ്ടായ തകരാർ മൂലമാണ് ചോരാൻ തുടങ്ങിയതെന്ന് നഗരസഭാ സംഘം കണ്ടെത്തി. ശേഷം സിലിണ്ടർ വെള്ളത്തിലിട്ട് അഞ്ച് കിലോ കാസ്‌റ്റിക് സോഡ ചേർത്താണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
Also Read: ശനി നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം ഒപ്പം ആഗ്രഹ സാഫല്യവും!
സംഭവത്തിൽ ശ്വാസതടസത്തെ തുടർന്ന് മൂന്നുപേരെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർ അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്ട്. ഭോപ്പാൽ വാതക ദുരന്ത നിവാരണ-പുനരധിവാസ മന്ത്രി വിശ്വാസ് സാരംഗ്, ഭോപ്പാൽ മേയർ മാൽതി റായി എന്നിവർ ഹമീദിയ ആശുപത്രിയിലെത്തി ഇവരുടെ ആരോഗ്യ സ്ഥിതി നേരിട്ടറിഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ന് പ്രദേശത്ത് ശുദ്ധജലം വിതരണം ചെയ്യില്ലയെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...