മുംബൈ: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നു വീണ് ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 10.15 ഒാടെയാണ് സംഭവം. മലാദ് വെസ്റ്റ് ന്യൂ കളക്ടർ ഏരിയയിലെ കെട്ടിടമാണ് തകർന്ന് വീണത്.
കെട്ടിടത്തിൻറെ കാലപ്പഴക്കമാണ് അപകടമുണ്ടാവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് സമീപത്തുള്ള കെട്ടിടങ്ങളും അപകട ഭീക്ഷണിയിലാണ്. ഇവിടെ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
Also Read: Covid മരുന്നായ 2-DG വലിയ തോതിൽ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിച്ച് ഡിആർഡിഒ
തകര്‍ന്ന കെട്ടിടത്തിന് സമീപം രക്ഷാ പ്രവർത്തനം തുടരുകയാണ്. ആരെങ്കിലും അടിയിൽ കുടുങ്ങി കിടപ്പുണ്ടോ എന്നാണ് അഗ്നിരക്ഷാ സേനാ പരിശോധിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റഎട്ടോളം പേരെ സമീപത്തെ ബിഡിബിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും അഗ്നിരക്ഷാസേനയുമാണ് രക്ഷാ പ്രവർത്തനത്തിനുള്ളത്.
UPDATE 15 people including women & children have been rescued & are shifted to the hospital. There is a possibility of more people stuck under the debris. Teams are present here to rescue people," says Vishal Thakur, DCP Zone 11, Mumbai pic.twitter.com/MKGPdp3kcA
— ANI ANI June 9, 2021
Also Read: Covid Delta Variant : Singapore ലും കോവിഡ് ഡെൽറ്റ വേരിയന്റ് വ്യാപകം
അതേസമയം മുംബൈയിൽ കെട്ടിടങ്ങൾ ഇത്തരത്തിൽ തകർന്ന് വീഴുന്നത് പുതിയ സംഭവമല്ല. മുനിസിപ്പിൽ കോർപ്പറേഷൻ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും അനധികൃതമായ നിരവധി കെട്ടിടങ്ങളാണ് ഇപ്പോഴും വിവിധ സ്ഥലങ്ങളിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...