Bengaluru: വന്‍ തുക കൈക്കൂലി വാങ്ങുന്നതിനിടെ BJP എംഎൽഎയുടെ മകന്‍ പിടിയില്‍..!! ;കര്‍ണ്ണാടകയിലാണ് സംഭവം.
കർണാടകയിലെ ബിജെപി എംഎൽഎ കെ മദലിന്‍റെ മകൻ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Also Read: Horoscope March 3: ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങിനെയായിരിയ്ക്കും? നക്ഷത്രഫലം അറിയാം
ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (Bengaluru Water Supply and Sewerage Board - BWSSB) ചീഫ് അക്കൗണ്ടന്‍റും ബിജെപി എംഎൽഎ കെ മദല്‍ വിരൂപാക്ഷാപ്പയുടെ മകനുമായ പ്രശാന്ത് മദലിനെ വ്യാഴാഴ്ച 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കർണാടക ലോകായുക്ത ഉദ്യോഗസ്ഥർ കുടുക്കുകയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ 80 ലക്ഷം രൂപയാണ് പ്രശാന്ത് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത ലോകായുക്ത പോലീസ് രേഖകൾ പരിശോധിച്ചുവരികയാണ്.
വീഡിയോ കാണാം
#Bengaluru
Lokayukta raided & trapped son of BJP MLA Madal Virupakshappa, accused Prashanth works as Chief accountant in BWSSB, he was collecting bribe on behalf of his father/chairman KSDL for raw material procurement tender
Raids were at crescent road office
40 lakh was caught pic.twitter.com/k5iyZDmvP6— Kamran (@CitizenKamran) March 2, 2023
ചന്നഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായ കെ മദൽ വിരൂപാക്ഷാപ്പയുടെ മകനാണ് പ്രശാന്ത്. ഈ വർഷാവസാനം കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം 40 ശതമാനം കമ്മീഷനിലും സർക്കാർ ടെൻഡറുകളിലെ ക്രമക്കേടുകളിലും ആഞ്ഞടിക്കുന്ന സമയത്താണ് ഈ സംഭവം തെളിവ് സഹിതം പുറത്തായത്.
കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്‍റ്സ് ലിമിറ്റഡിന് ( Karnataka Soaps and Detergents Limited - KSDL) അസംസ്‌കൃത വസ്തുക്കൾ നൽകുന്നതിന് ടെൻഡർ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങല്‍ നടന്നിരിയ്ക്കുന്നത്. പ്രശാത്തിന്‍റെ അച്ഛൻ കെഎസ് ഡി എല്‍ ചെയർമാനാണ്. അസംസ്‌കൃതവസ്തു സംഭരണ ടെൻഡറിനായി കെഎസ്‌ഡിഎൽ ചെയർമാന്‍റെ പേരിൽ കൈക്കൂലി പണം കൈപ്പറ്റിയതിനാൽ ബിജെപി എംഎൽഎ വിരൂപാക്ഷാപ്പയെ അധികൃതർ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
BJP എംഎൽഎയുടെ മകന്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഭരണപക്ഷത്തെ കുരുക്കാന്‍ കാത്തിരുന്ന പ്രതിപക്ഷത്തിന് സുവര്‍ണ്ണാവസരം ആണ് ലഭിച്ചിരിയ്ക്കുന്നത്. സംഭവം പ്രതിപക്ഷം ഏറ്റെടുത്തുകഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...