Covid Vaccine എത്തിച്ചതിന് ഹനുമാൻ ചിത്രത്തോടൊപ്പം PM Modi-ക്ക് Bolsonaroയുടെ നന്ദി

ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് ബ്രസീലിയൻ പ്രസിഡന്റ് PM Modiക്ക് നന്ദി അറിയിച്ചു. രണ്ട് മില്യൺ Covishield വാക്‌സിൻ ഡോസുകളാണ് ഇന്ത്യ ബ്രസീലിനെത്തിച്ച് നൽകിയത്.   

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 11:07 AM IST
  • ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് ബ്രസീലിയൻ പ്രസിഡന്റ് PM Modiക്ക് നന്ദി അറിയിച്ചു
  • രണ്ട് മില്യൺ Covishield വാക്‌സിൻ ഡോസുകളാണ് ഇന്ത്യ ബ്രസീലിനെത്തിച്ച് നൽകിയത്.
  • 2020 ആഗസ്റ്റിലെ ഹനുമാൻ ജയന്തി ദിനത്തിൽ Bolsonaro രാമായണത്തെ പരാമർശിച്ച് PM മോദിക്ക് കത്തയച്ചിരുന്നു
  • 92 രാജ്യങ്ങള്‍ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
Covid Vaccine എത്തിച്ചതിന് ഹനുമാൻ ചിത്രത്തോടൊപ്പം PM Modi-ക്ക് Bolsonaroയുടെ നന്ദി

Brasilia: ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് മൃതസഞ്ജീവിനിയുമായി പോകുന്ന ഹനുമാന്റെ ചിത്രം tweet ചെയ്ത് നന്ദി അറിയിച്ചിരിക്കുകയാണ് ബ്രസീലിയൻ പ്രസിഡന്റ്  Jair M Bolsonaro

പ്രധാനമന്ത്രി Modiയെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന ട്വീറ്റിൽ കോവിഡ് പ്രതിസന്ധികൾ മറികടക്കാൻ ഉജ്ജിതമായ ഒരു  പങ്കാളിയെ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും Bolsonaro പറഞ്ഞു. രണ്ട് മില്യൺ Covishield വാക്‌സിൻ ഡോസുകളാണ് ഇന്ത്യ ബ്രസീലിനെത്തിച്ച് നൽകിയത്. 

ALSO READ: Covid Vaccine: ലോകത്തിന്‍റെ രക്ഷകനായി ഇന്ത്യ, വാക്സിനായി സമീപിച്ചത് 92 രാജ്യങ്ങള്‍..!!

Bolsanaro മൃതസഞ്ജീവനിയുമായി പോകുന്ന ഹനുമാന്റെ ചിത്രമാണ് ട്വീറ്റ് ചെയ്തതെങ്കിലും ചിത്രത്തിൽ ഗന്ധമാദന പർവ്വതത്തിന് പകരം കോവിഡ് Vaccine ആണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണെന്നാൽ 2020 ആഗസ്റ്റിൽ ഹനുമാൻ ജയന്തി ദിനത്തിൽ Covid പ്രതിസന്ധിയെ അഭിസംബോധന ചെയ്ത കത്തെഴുതിയിരുന്നു. ആ കത്തിൽ രാമായണത്തെ കുറിച്ചും കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ കുറിച്ചും മൃതസഞ്ജീവനിയെ കുറിച്ചും പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിനുകളുടെ മികവ്  പുറത്തുവന്നതോടെ നിരവധി രാജ്യങ്ങളാണ്‌ വാക്സിനായി ഇന്ത്യയെ സമീപിക്കുന്നത്. ഇതുവരെ 92 രാജ്യങ്ങള്‍ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച  കോവിഡ്‌  വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. ലോകത്തിന്‍റെ  Pharmacy-യായി മാറിയിരിയ്ക്കുകയാണ്  ഇന്ത്യ. ഭൂട്ടാന്‍, മാലെദ്വീപ്,നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് ആദ്യഘട്ട  വാക്സിന്‍  സൗജന്യമായി ഇന്ത്യ നല്‍കി കഴിഞ്ഞു. 

ALSO READ: LPG Cylinder: Paytm ലൂടെ Cylinder ബുക്ക് ചെയ്യൂ സൗജന്യ cashback offer നേടൂ..!

രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ്   (Covid Vaccination) ജനുവരി 16നാണ് ആരംഭിച്ചത്. വാക്‌സിനെടുത്തവരില്‍ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാരണത്താലാണ് കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയെ സമീപിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News